ത​ല​ശേ​രി ക​ട​ൽ​പ്പാ​ലം ന​വീ​ക​രി​ക്കു​ന്നു
Tuesday, October 19, 2021 1:15 AM IST
ത​ല​ശേ​രി: ച​രി​ത്ര​പ്പെ​രു​മ​യു​ള്ള ത​ല​ശേ​രി ക​ട​ൽ​പ്പാ​ലം ന​വീ​ക​രി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ബ് ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ള​ക്‌​ട​ർ ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്നു.
എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ, എ​എ​സ്പി വി​ഷ്ണു പ്ര​ദീ​പ്, സി​ഐ കെ. ​സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രും പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​റൈ​ൻ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട​ൽ​പ്പാ​ല​ത്തി​ന്‍റെ ജീ​ർ​ണി​ച്ച കാ​ലു​ക​ൾ ബ​ല​പ്പെ​ടു​ത്തി പു​തു​മ​യി​ലേ​ക്ക് പാ​ല​ത്തെ എ​ത്തി​ക്കു​വാ​നു​ള്ള പ​ഠ​ന​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്. ഉ​ട​ൻ പ​ണി ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ട​ൽ​പ്പാ​ലം പ്ര​ദേ​ശം ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളു​യ​ർ​ന്നു.
ഫ​യ​ർ ടാ​ങ്ക്, പി​യ​ർ റോ​ഡ്, താ​ഴെ​യ​ങ്ങാ​ടി സ്ട്രീ​റ്റ്, പൗ​രാ​ണി​ക​മാ​യ ആം​ഗ്ലി​ക്ക​ൻ ദേ​വാ​ല​യം എ​ന്നീ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ക​യും ഗു​ണ്ട​ർ​ട്ട് ക​ഥ​പ​റ​യു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലു​മാ​ണ്.
ഇ​വ​യെ​ല്ലാം കോ​ർ​ത്തി​ണ​ക്കി ടൂ​റി​സം മേ​ഖ​ല​യി​ൽ ഏ​റെ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് നി​ല​വി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം, പാ​ല​ത്തി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​യി. ഇ​ത് ഇ​ന്ന​ലെ എം​എ​ൽ​എ​യു​ടെയും സബ് കളക്‌ടറുടെയും നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു.