വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച് ക​വ​ർ​ച്ച: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍‌
Friday, October 22, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​രെ ഹൊ​സ്ദു​ര്‍​ഗ് എ​സ്‌​ഐ കെ.​പി. സ​തീ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു. രാ​വ​ണേ​ശ്വ​ര​ത്തെ ക​രി​പ്പാ​ട​ക്ക​ന്‍ വീ​ട്ടി​ല്‍ പി. ​കു​ഞ്ഞി​രാ​മ (54) നെ ​അ​ക്ര​മി​ച്ച് പ​ണം​ക​വ​ര്‍​ന്ന കേ​സി​ല്‍ ചി​ത്താ​രി ഒ​റ​വ​ങ്ക​ര​യി​ലെ ഒ. ​റി​സ്വാ​ന്‍(23), രാ​വ​ണേ​ശ്വ​ര​ത്തെ സ​ച്ചി​ന്‍ സു​കു​മാ​ര​ന്‍ (25) എ​ന്നി​വ​രെ​യാ​ണ് ത​ണ്ണോ​ട്ട് വ​ച്ച് അ​റ​സ്റ്റു​ചെ​യ്ത​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 7.10 ന് ​ക​ട​പൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കു​ഞ്ഞി​രാ​മ​നെ റി​സ്വാ​നും സ​ച്ചി​നും ചേ​ര്‍​ന്ന് വ​ഴി​യി​ല്‍ വ​ച്ച് ത​ട​ഞ്ഞു​നി​ര്‍​ത്തി ത​ള്ളി​യി​ട്ട​ശേ​ഷം ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 3,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി ബ​ന്ധു​ക്ക​ളാ​യ ദാ​മോ​ദ​ര​ൻ, പ്ര​മോ​ദ് എ​ന്നി​വ​ർ പ​രി​ക്കേ​റ്റ കു​ഞ്ഞി​രാ​മ​നെ ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ്ര​വ​ശി​പ്പി​ച്ചി​രു​ന്നു.