കു​ഡ്‌​ലു ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ അ​നു​മോ​ദി​ച്ചു
Monday, October 25, 2021 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ബാ​ങ്ക് ക​വ​ര്‍​ച്ച​ക്കാ​രി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വി​ചാ​ര​ണ തീ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ട​മ​ക​ള്‍​ക്ക് തി​രി​ച്ചു കി​ട്ടു​ന്ന​തി​ന് നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ സൗ​ക​ര്യം ഒ​രു​ക്കി​യ കു​ഡ്‌​ലു സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി ആ​ര്‍. സ​ച്ചി​ദാ​ന​ന്ദ​നെ കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.
അ​നു​മോ​ദ​ന യോ​ഗം കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി.