ര​ണ്ട് വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍
Tuesday, October 26, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ ജ​ന​സം​ഖ്യാ അ​നു​പാ​തം (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) 10 ന് ​മു​ക​ളി​ല്‍ വ​രു​ന്ന ജി​ല്ല​യി​ലെ ര​ണ്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളെ ഒ​ക്ടോ​ബ​ര്‍ 26 മു​ത​ല്‍ ന​വം​ബ​ർ ഒ​ന്ന് വ​രെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ 24 വ​രെ ഡ​ബ്ല്യു​ഐ​പി​ആ​ര്‍ 10 ന് ​മു​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍: വെ​സ്റ്റ് എ​ളേ​രി വാ​ർ​ഡ് 9 (ഡ​ബ്ല്യു​ഐ.​പി.​ആ​ര്‍ 12.83), ക​ള്ളാ​ർ വാ​ര്‍​ഡ് 3 (ഡ​ബ്ല്യു​ഐ.​പി.​ആ​ര്‍ 12.70).
അ​ഞ്ചി​ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ള്‍ ഒ​രു പ്ര​ദേ​ശ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 13 പെ​ര​ളം, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 11 വെ​ളു​ത്തോ​ളി കോ​ള​നി എ​ന്നി​വ​യെ ഒ​ക്ടോ​ബ​ര്‍ 26 മു​ത​ല്‍ ന​വം​ബ​ർ ഒ​ന്ന് വ​രെ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി.