ജ​ല അ​ഥോ​റി​റ്റി​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നീ​ക്കം: ഉ​ണ്ണി​ത്താ​ൻ
Thursday, October 28, 2021 1:15 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ല അ​ഥോ​റി​റ്റി​യെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് ഇ​ട​തു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി വാ​ട്ട​ർ അ​ഥോ​റി​റ്റി ഡി​വി​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ല അ​ഥോ​റി​റ്റി​ക്ക് സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട പ​ദ്ധ​തി​യേ​ത​ര വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചും, സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കാ​തെ​യും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് മ​നഃ​പൂ​ർ​വം ത​ള്ളി​യി​ടാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മം. ജ​ല അ​ഥോ​റി​റ്റി​യെ ത​ക​ർ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ മേ​ഖ​ല സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് ക​ട​ന്നു​വ​രാ​ൻ പാ​ത ഒ​രു​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ ചേ​തോ​വി​കാ​ര​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം പൊ​തു​സ​മൂ​ഹ​ത്തെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ അ​ര​മ​ന അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് എ​ര​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ബു മ​ണി​യ​ങ്ങാ​നം, കെ.​വി. ര​മേ​ശ്, കെ.​പി. താ​രേ​ഷ് കു​മാ​ർ, സി.​കെ. അ​നി​ത​കു​മാ​രി, പി.​വി. ജി​ന​ൻ, പ്ര​ദീ​പ​ൻ പു​റ​വ​ങ്ക​ര, കെ.​പി. സു​ജി​ത്കു​മാ​ർ, കെ.​വി. വേ​ണു​ഗോ​പാ​ല​ൻ, വി. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.