നീ​ലേ​ശ്വ​രം-ഇ​ട​ത്തോ​ട് റോ​ഡ് കി​ഫ്ബി സം​ഘം സ​ന്ദ​ര്‍​ശി​ച്ചു
Thursday, October 28, 2021 1:15 AM IST
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം-​ഇ​ട​ത്തോ​ട് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തു​ന്ന​തി​ന് കി​ഫ്ബി സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട നീ​ലേ​ശ്വ​രം മു​ത​ലു​ള്ള 1,350 മീ​റ്റ​റി​ന് ശേ​ഷ​മു​ള്ള ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ ക​രാ​റു​കാ​ര​നു നി​ര്‍​ദേ​ശം ന​ല്‍​കി. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് കി​ഫ്ബി സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം മൂ​ലം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യാ​തെ വ​രു​ന്ന സ്ഥ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.
കി​ഫ്ബി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ന​ഫ്‌​സ​ര്‍, എ​ൻ​ജി​നി​യ​ര്‍​മാ​രാ​യ വി.​ടി. രാ​ഹു​ല്‍, സ​ഞ്ചി​ത്ത് ഫ​ര്‍​ഹാ​ന്‍, കെ​ആ​ര്‍​എ​ഫ്ബി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എം. ​സു​ജി​ത്ത്, അ​സി. എ​ൻ​ജി​നി​യ​ര്‍ എം. ​രാ​ജേ​ഷ്‌​കു​മാ​ര്‍, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ര്‍ പി. ​അ​രു​ണ്‍ എ​ന്നി​വ​രാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ്‌​റാ​ഫി, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​ഭാ​ര്‍​ഗ​വി, കെ. ​ജ​യ​ശ്രീ, ക​രാ​റു​കാ​ര​ന്‍ പ്ര​ദീ​പ് എ​ന്നി​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.