പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ശു​ചി​ത്വ നി​ല​വാ​രം അ​ള​ക്കാ​ന്‍ സ​ര്‍​വേ ന​ട​ത്തു​ന്നു
Thursday, October 28, 2021 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ശു​ചി​ത്വ, മാ​ലി​ന്യ സം​സ്‌​ക​ര​ണ നി​ല​വാ​രം നി​ര്‍​ണ​യി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്വ​ത്തോ​ടെ സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ​ണ്‍ ഗ്രാ​മീ​ണ്‍ സ​ര്‍​വേ ന​ട​ത്തു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് സ​ര്‍​വേ ന​ട​ത്തു​ക​യെ​ന്ന് ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. https://ssg2021.in/Citiz enfeedback എ​ന്ന ലി​ങ്കി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.
പ്ര​ധാ​ന​മാ​യും മൂ​ന്നു മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ജി​ല്ല​യി​ല്‍ സ​ര്‍​വേ ന​ട​ത്തു​ക. ശു​ചി​ത്വ, മാ​ലി​ന്യ സം​സ്‌​ക​ര​ണ മേ​ഖ​ല​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ വെ​ബ്സൈ​റ്റി​ലും സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍ എം​ഐ​എ​സി​ലും കൃ​ത്യ​മാ​യി അ​പ്ഡേ​റ്റ് ചെ​യ്യു​ക, വീ​ടു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മാ​ര്‍​ക്ക​റ്റ്, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും നേ​രി​ട്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക, സ്വ​ച്ഛ് സ​ര്‍​വേ മി​ഷ​ന്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഫോ​ണ്‍, വെ​ബ്സൈ​റ്റ് എ​ന്നി​വ​യി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് നേ​രി​ട്ട് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍.
ഐ​പി​എ​സ്ഒ​എ​സ് റി​സ​ര്‍​ച്ച് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തെ​യാ​ണ് സ​ര്‍​വേ ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ​ര്‍​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള രേ​ഖ​ക​ളു​ടെ സ​മ​ര്‍​പ്പ​ണം ന​വം​ബ​ര്‍ 30 ന​ക​വും ഫീ​ല്‍​ഡ്ത​ല ഏ​ജ​ന്‍​സി​യു​ടെ പ​രി​ശോ​ധ​ന ഡി​സം​ബ​ര്‍ 23 ന​ക​വും പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ധാ​ര​ണ. ഡി​സം​ബ​ര്‍ 24 മു​ത​ല്‍ 2022 ജ​നു​വ​രി 10 വ​രെ​യാ​ണ് ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ ക്രോ​ഡീ​ക​ര​ണ​വും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മാ​ര്‍​ക്കി​ട​ലും ജി​ല്ല​യു​ടെ റാ​ങ്കിം​ഗും ന​ട​ക്കു​ക​യെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.