ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ​മ​രം
Saturday, December 4, 2021 1:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ന് സ​മീ​പം റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വ​ൻ മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​നോ​ട് ചേ​ർ​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന് മു​ൻ​വ​ശ​ത്താ​ണ് മ​രം നി​ൽ​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി കൊ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ കാ​റ്റി​ൽ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് സ​മീ​പ​ത്തെ ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ ബ​സ് ക​യ​റാ​ൻ നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ദു​ര​ന്ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ എ​ത്ര​യും വേ​ഗം മ​രം മു​റി​ച്ച് നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.