ജെ​പി​എ​ച്ച്എ​ന്‍ കോ​ഴ്സ് ക​ഴി​യു​ന്ന​വ​ര്‍ വ​ഴി​യാ​ധാ​ര​മാ​കു​ന്ന​താ​യി പ​രാ​തി
Sunday, December 5, 2021 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൈ​ക്കോ​ട​തി​വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​എ​സ്‌​സി, ജ​ന​റ​ല്‍ ന​ഴ്സിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ള്‍ ക​ഴി​ഞ്ഞ​വ​രെ​ക്കൂ​ടി ജൂ​ണി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് നേ​ഴ്സ് ഗ്രേ​ഡി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​തോ​ടെ ജെ​പി​എ​ച്ച്എ​ന്‍ കോ​ഴ്സ് ക​ഴി​ഞ്ഞ​വ​ര്‍ വ​ഴി​യാ​ധാ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ജെ​പി​എ​ച്ച്എ​ന്‍ യോ​ഗ്യ​ത മാ​ത്രം പ​രി​ഗ​ണി​ച്ച് 2019 ല്‍ ​പി​എ​സ്‌​സി ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ റാ​ങ്ക് ലി​സ്റ്റ് അ​തി​നു ശേ​ഷം 2021 ല്‍ ​വ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ മാ​റ്റി​വ​യ്ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വ​ര്‍​ഷാ​വ​ര്‍​ഷം നി​ര​വ​ധി പേ​രാ​ണ് ജെ​പി​എ​ച്ച്എ​ന്‍ കോ​ഴ്സ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. കോ​ഴ്സ് ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന​വ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​കോ​ഴ്‌​സ് ന​ട​ത്തു​ന്ന​തു​ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ക​യാ​കും ന​ല്ല​തെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ശ​ര​ണ്യ ശ​ങ്ക​ര്‍, ആ​ര്‍.​എ​സ്. രേ​ഖ, രാ​ജ​ല​ക്ഷ്മി, മ​നോ​ജ്, നി​ഷ, ആ​ശ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.