80 പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, December 5, 2021 1:14 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 80 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 77 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 669 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 716 ആ​ണ്. വീ​ടു​ക​ളി​ല്‍ 3,042 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 425 പേ​രു​മു​ള്‍​പ്പെ​ടെ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 3,467 പേ​രാ​ണ്.