ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല ഉടമസ്ഥനെ ഏ​ല്‍​പി​ച്ച് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, December 6, 2021 1:17 AM IST
പ​ട​ന്ന: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ര്‍​ണ​മാ​ല വീ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ല്‍​പി​ച്ച് അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍. കൊ​ക്കാ​ക്ക​ട​വി​ലെ എ​ന്‍. അ​ഹ​മ്മ​ദി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ​യും പി. ​ബ​ഷീ​റി​ന്‍റെ മ​ക​ള്‍ ഫാ​ത്തി​മ​യു​മാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും ക​ള​ഞ്ഞു​കി​ട്ടി​യ ര​ണ്ട​ര പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ല്‍​പി​ച്ച​ത്.
കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​മാ​ല അ​ന്വേ​ഷി​ച്ചെ​ത്തി​യ പ​ട​ന്ന​യി​ലെ ത​സ്ലീ​മ​യ്ക്ക് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എം.​വി. ദാ​സ​ന്‍, അ​ഡീ. എ​സ്‌​ഐ ടി. ​ത​മ്പാ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍ സ്വ​ര്‍​ണ​മാ​ല കൈ​മാ​റി.