ചെ​ല​വു ക​ണ​ക്കു​ക​ളു​ടെ ബോ​ര്‍​ഡ് വ​ച്ച് ക​രാ​റു​കാ​ര്‍
Tuesday, December 7, 2021 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ള്‍ പ​ണി​യു​ന്ന ക​രാ​റു​കാ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റും റോ​ഡ​രി​കി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​മ്മി​റ്റി.
ഒ​രു റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര്‍​ക്ക് വ​ഹി​ക്കേ​ണ്ടി​വ​രു​ന്ന അ​നു​ബ​ന്ധ​ച്ചെ​ല​വു​ക​ളു​ടെ പ​ട്ടി​ക​യ​ട​ങ്ങി​യ ബോ​ര്‍​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ജി​ല്ലാ ഓ​ഫി​സി​നു സ​മീ​പം സ്ഥാ​പി​ച്ചാ​യി​രു​ന്നു ക​രാ​റു​കാ​രു​ടെ പ്ര​തി​ഷേ​ധം. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​രി​വ് വാ​ങ്ങി​യ തു​ക, ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക​ളും ക്ല​ബു​ക​ളും വാ​ങ്ങി​യ തു​ക, പ​ണി ത​ട​സം കൂ​ടാ​തെ ന​ട​ക്കു​ന്ന​തി​നാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​നും മ​രം മു​റി​ക്കാ​നും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കു ന​ല്‍​കേ​ണ്ടി​വ​ന്ന തു​ക, സ​ര്‍​ക്കാ​രി​ന്‍റെ സോ​ഫ്റ്റ്‌​വേ​ര്‍ ത​ക​രാ​ര്‍​മൂ​ലം ന​ല്‍​കേ​ണ്ടി വ​ന്ന പി​ഴ​യും ബാ​ങ്ക് പ​ലി​ശ​യും, കാ​ലാ​വ​സ്ഥാ പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം പ​ണി വൈ​കി​യ​തി​നു കൊ​ടു​ക്കേ​ണ്ടി വ​ന്ന പി​ഴ, ലാ​ന്‍​ഡ് സ​ര്‍​വേ​യ്ക്കു ചെ​ല​വ​ഴി​ച്ച തു​ക, ഏ​റ്റ​വു​മൊ​ടു​വി​ല്‍ റോ​ഡ് പ​ണി​ക്കു ശേ​ഷം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ ചെ​ല​വാ​യ തു​ക എ​ന്നി​വ​യാ​ണ് ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ചു​രു​ക്കം പ്ര​ശ്‌​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബോ​ര്‍​ഡി​ല്‍ ഉ​ന്ന​യി​ച്ച​തെ​ന്നും മി​ക്ക​വ​ര്‍​ക്കും ഇ​തി​ലു​മേ​റെ പ​റ​യാ​നു​ണ്ടാ​കു​മെ​ന്നും യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും ക​രാ​റു​കാ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ജാ​സി​ര്‍ ചെ​ങ്ക​ള, സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ റ​സാ​ഖ് ബെ​ദി​ര, ഷെ​രീ​ഫ് ബോ​സ്, സി​ദ്ദി​ഖ്, മാ​ഹി​ന്‍ ഉ​ക്കാ​സ്, ശി​ഹാ​ബ് ത​ള​ങ്ക​ര, ബി.​എം.​സി. ബ​ഷീ​ര്‍, നി​യാ​സ് ബെ​ദി​ര എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
എ​ല്ലാ റോ​ഡു​ക​ളു​ടെ​യും ര​ണ്ട​റ്റ​ത്തും റോ​ഡു​ക​ളു​ടെ കാ​ലാ​വ​ധി​യും പ്ര​വൃ​ത്തി നി​ര്‍​വ​ഹി​ച്ച ക​രാ​റു​കാ​ര​ന്‍റെ പേ​രും ഫോ​ണ്‍ ന​മ്പ​രും ഉ​ള്‍​പ്പെ​ടു​ത്തി​യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.