പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് അ​നി​വാ​ര്യം: മ​ന്ത്രി
Sunday, January 23, 2022 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച ഏ​തൊ​രു പ്ര​ദേ​ശ​ത്തി​ന്‍റെ​യും സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വ​ള​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്ന് തു​റ​മു​ഖം-​പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ പ​റ​ഞ്ഞു. ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന അ​ടു​ക്ക​ത്ത് വ​യ​ല്‍ ജി​യു​പി സ്‌​കൂ​ളി​ന് ഒ​രു​കോ​ടി രൂ​പ​യു​ടെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​ര്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷം​സീ​ദ ഫി​റോ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ര​ജ​നി, വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ബ്ബാ​സ് ബീ​ഗം, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി. ​ര​വീ​ന്ദ്ര​ന്‍, ന​ഗ​ര​സ​ഭാ അ​സി.​എ​ക്‌​സി. എ​ന്‍​ജി​നി​യ​ര്‍ എ​ന്‍.​ഡി. ദി​ലീ​ഷ്, അ​സി. എ​ന്‍​ജി​നി​യ​ര്‍ വി.​വി. ഉ​പേ​ന്ദ്ര​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​എ. യ​ശോ​ദ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഹ​രീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.