623 പേ​ര്‍​ക്ക് കോ​വി​ഡ്
Sunday, January 23, 2022 1:08 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 623 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 265 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 4,328 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,003 ആ​ണ്. ഇ​തു​വ​രെ എ​ഴ് ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചു. വീ​ടു​ക​ളി​ല്‍ 10,462 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 479 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 10,941 പേ​രാ​ണ്. പു​തി​യ​താ​യി 1,794 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 667 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 563 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 265 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

1,875 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 1,900 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.