വ്യാ​ജ പാ​സ്പോ​ർ​ട്ടു​ക​ളും യാ​ത്രാ​രേ​ഖ​ക​ളും പി​ടി​കൂ​ടി
Tuesday, January 25, 2022 1:20 AM IST
കാ​സ​ർ​ഗോ​ഡ്: വീ​ട്ടി​ൽ​നി​ന്ന് വ്യാ​ജ വി​ലാ​സ​ത്തി​ലു​ള്ള പാ​സ്പോ​ർ​ട്ടു​ക​ളും യാ​ത്രാ​രേ​ഖ​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി. ക​ള​നാ​ട് കീ​ഴൂ​രിലെ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ വീ​ട്ടി​ൽ മേ​ൽ​പ​റ​ന്പ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഉ​ത്തം​ദാ​സും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ബ​ദി​യ​ഡു​ക്ക ചേ​ടി​ക്ക​ൽ ഹ​സ​ൻ​കു​ട്ടി എ​ന്ന​യാ​ളു​ടെ വി​ലാ​സ​ത്തി​ലു​ള്ള മൂ​ന്നു പാ​സ്പോ​ർ​ട്ടു​ക​ളും വി​മാ​ന ടി​ക്ക​റ്റ​ട​ക്ക​മു​ള്ള യാ​ത്രാരേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​സ്പോ​ർ​ട്ടി​ലെ വി​ലാ​സ​വും യാ​ത്രാ​വി​വ​ര​ങ്ങ​ളും സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഹാ​ജ​രാ​കു​ന്ന​തി​ന് അ​ബ്ദു​ൾ ഖാ​ദ​റി​ന് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. വേ​റൊ​രു വി​ലാ​സ​ത്തി​ൽ പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കും.

അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ച് തെ​റ്റാ​യ വി​ലാ​സം ന​ൽ​കി പാ​സ്പോ​ർ​ട്ട് സം​ഘ​ടി​പ്പി​ച്ച​തി​ന് അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് നി​യ​മപ്ര​കാ​രം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യു​ടെ സെ​ർ​ച്ച് വാ​റ​ണ്ട് പ്ര​കാ​രം ന​ട​ത്തി​യ റെ​യ്ഡി​ൽ ഗ്രേ​ഡ് എ​സ്ഐ ശ​ശി​ധ​ര​ൻ പി​ള്ള, പോ​ലീ​സു​കാ​രാ​യ ഷീ​ബ, ര​ജീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.