വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി 2022 -23 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബളാൽ കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു.
ആസൂത്ര ണ സമിതി വൈസ് ചെയർമാൻ ആൻഡ്രൂസ് വട്ടക്കുന്നേൽ പദ്ധതികൾ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി.രേഖ, സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലായിൽ, ടി.അബ്ദുൾ കാദർ, പി.പത്മാവതി, അംഗങ്ങളായ സന്ധ്യ ശിവൻ, കെ.വിഷ്ണു, കെ. ആർ.വിനു, ജോസഫ് വർക്കി, ദേവസ്യ തറപ്പേൽ, പി.സി.രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസി ചാക്കോ, ശ്രീജ രാമചന്ദ്രൻ, എം.അജിത, പഞ്ചായത്ത് സെക്രട്ടറി രജീഷ് കാരായി എന്നിവർ പ്രസംഗിച്ചു.