കേ​ര​ള കോ​ൺ.-​ബി ജി​ല്ലാ നേ​തൃ​ക്യാ​മ്പ്
Friday, May 20, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ദി​നം​പ്ര​തി വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളെ ഒ​ളി​ച്ചു​വ​യ്ക്കു​ന്ന​തി​ന് വ​ർ​ഗീ​യ പ്ര​ശ്ന​ങ്ങ​ളെ മ​റ​യാ​ക്കു​ക​യാ​ണെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ.
കേ​ര​ള കോ​ൺ​ഗ്ര​സ്-​ബി ജി​ല്ലാ നേ​തൃ​ക്യാ​മ്പും ക​ൺ​വ​ൻ​ഷ​നും ആ​ലാ​മി​പ്പ​ള്ളി ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ വെ​ള്ള​രി​ക്കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി​മാ​രാ​യ കെ.​ജി.​പ്രേം​ജി​ത്, പി.​ഗോ​പ​കു​മാ​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ പാ​മ​ങ്ങാ​ട​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ജി​ജോ ജോ​ൺ, എ​ച്ച്.​മു​ഹ​മ്മ​ദ് റി​യാ​സ്, വ​ട​ക്കോ​ട് മോ​ന​ച്ച​ൻ, ഹ​രി​പ്ര​സാ​ദ് വി.​നാ​യ​ർ, ദീ​പു ബാ​ല​കൃ​ഷ്ണ​ൻ, മ​ഞ്ജു റ​ഹീം, തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.