ആ​ദി​വാ​സി കു​ടും​ബ​ത്തി​ന്‍റെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് ആ​രോ​പ​ണം
Wednesday, May 25, 2022 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ട് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ ഒ​ത്താ​ശ​യോ​ടെ പി​ടി​ച്ചെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ത​ങ്ങ​ള്‍​ക്ക് 1976 ല്‍ ​ട്രി​ബ്യൂ​ണ​ലി​ല്‍​നി​ന്നും പ​ട്ട​യം കി​ട്ടി​യ ക​രി​ന്ത​ളം വി​ല്ലേ​ജി​ലെ മീ​ര്‍​കാ​ന​ത്തു​ള്ള ഭൂ​മി​യി​ലാ​ണ് പ​ട്ടാ​ള​ത്തി​ല്‍ ജോ​ലി​യു​ണ്ടാ​യി​രു​ന്ന ഒ​രു വ്യ​ക്തി​യു​ടെ പേ​ര​മ​ക്ക​ള്‍ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന്നി​രി​ക്കു​ന്ന​തെ​ന്നും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ പോ​ലും കാ​ണി​ക്കാ​തെ​യാ​ണ് നി​ല​വി​ല്‍ ത​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ആ​കെ ഒ​രേ​ക്ക​ര്‍ പ​ത്ത് സെ​ന്‍റ് വ​രു​ന്ന ഭൂ​മി​യു​ടെ മേ​ല്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ള്‍​ക്കെ​തി​രാ​യി കേ​സും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​വ​ര്‍​ത​ന്നെ കേ​സി​ന് ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ല്‍ കേ​സ് ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യി. പ്ര​ശ്‌​ന​ത്തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ര്‍​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​വി​ധ ആ​ദി​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളാ​യ രാ​ഘ​വ​ന്‍, നാ​രാ​യ​ണി, ആ​ദി​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ എം.​എം.​കു​ഞ്ഞ​മ്പു, എം.​ഭാ​സ്‌​ക​ര​ന്‍, ടി.​വി.​കു​ഞ്ഞി​രാ​മ​ന്‍, ടി.​വി.​കു​ഞ്ഞ​മ്പു, എം.​കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.