മ​ല​യോ​ര​ഹൈ​വേ​യി​ലെ ദി​ശാ​സൂ​ചി​ക​ക​ളി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ളെ​ന്ന് പ​രാ​തി
Thursday, May 26, 2022 1:16 AM IST
രാ​ജ​പു​രം: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച കോ​ളി​ച്ചാ​ല്‍ -ബ​ന്ത​ടു​ക്ക ഭാ​ഗ​ത്ത് സ്ഥാ​പി​ച്ച ദി​ശാ​സൂ​ചി​ക​ക​ളി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. മാ​ന​ടു​ക്ക​ത്ത് സ്ഥാ​പി​ച്ച ബോ​ര്‍​ഡി​ല്‍ ബ​ളാം​തോ​ടേ​ക്ക് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഇ​വി​ടെ​നി​ന്നും ബ​ളാം​തോ​ടേ​ക്ക് അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മേ​യു​ള്ളൂ.
ഇ​തേ സ്ഥ​ല​ത്തു​നി​ന്നും റാ​ണി​പു​ര​ത്തേ​ക്ക് വ​ഴി​തി​രി​ഞ്ഞു പോ​കാ​വു​ന്ന​താ​ണെ​ങ്കി​ലും അ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​ര്‍ പി​റ​കി​ലു​ള്ള ഇ​ട​വ​ഴി​ക്കു നേ​രെ​യാ​ണ്. യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന രീ​തി​യി​ല്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ദി​ശാ​സൂ​ചി​ക​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തി​രു​ത്ത​ണ​മെ​ന്ന് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് അം​ഗം എ​ന്‍.​വി​ന്‍​സെ​ന്‍റ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​ക്യ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.