കാ​ട്ടാ​ന​യെ പേ​ടി​ച്ച് വീ​ട് ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ
Thursday, June 23, 2022 12:59 AM IST
റെ​നീ​ഷ് മാ​ത്യു

ക​ർ​ണാ​ട​ക വ​ന​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ​യ​ഗി​രി. ന​ല്ല വ​ള​ക്കൂ​റു​ള്ള മ​ണ്ണു​ള്ള പ്ര​ദേ​ശം. അ​തി​നാ​ൽ, കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ൽ സ​ന്പ​ദ്സ​മൃ​ദ്ധ​മാ​യി​രു​ന്നു ഒ​രു കാ​ല​യ​ള​വി​ൽ ജ​യ​ഗി​രി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ. ഏ​ത്ത​വാ​ഴ, നാ​ട​ൻ​വാ​ഴ, പാ​വ​ൽ, പ​യ​ർ, തെ​ങ്ങ്, ക​വു​ങ്ങ്.. ഇ​തെ​ല്ലാം ഇ​വി​ടെ പൊ​ന്നു​പോ​ലെ വി​ള​ഞ്ഞി​രു​ന്നു. കാ​ർ​ഷി​ക​വൃ​ത്തി​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കും മെ​ച്ച​പ്പെ​ട്ട ജീ​വി​തം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. കൃ​ഷി​ഭൂ​മി​യി​ൽ​നി​ന്നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം ല​ഭി​ച്ച​തി​നാ​ൽ കു​ടി​യേ​റ്റ ത​ല​മു​റ​യി​ൽ​നി​ന്നും അ​ടു​ത്ത ത​ല​മു​റ​യും കൃ​ഷി​യി​ൽ​ത്ത​ന്നെ ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തി. വ​ല്ല​പ്പോ​ഴും മാ​ത്ര​മു​ള്ള കാ​ട്ടു​പ​ന്നി ശ​ല്യ​ത്തെ ക​ർ​ഷ​ക​രു​ടേ​താ​യ മാ​ർ​ഗ​ങ്ങ​ളി​ൽ പ്ര​തി​രോ​ധി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ന​ക​ളു​ടെ ശ​ല്യം വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ​ത്. ഒ​പ്പം, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ ‌വി​ല​ത്ത​ക​ർ​ച്ച​യും.. ഇ​തോ​ടെ കൃ​ഷി​മേ​ഖ​ല കൈ​വി​ടേ​ണ്ടി​വ​ന്നു പ​ല​ർ​ക്കും. എ​ന്നാ​ൽ, കൃ​ഷി​യെ ജീ​വ​നോ​ടെ സ്നേ​ഹി​ക്കു​ന്ന കു​റ​ച്ചു​പേ​രെ ഇ​പ്പോ​ഴും ഇ​വി​ടെ കാ​ണു​വാ​ൻ സാ​ധി​ക്കും. ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ, ആ​രെ​യും പ​ഴി​ക്കാ​തെ രാ​വി​ലെ​ത​ന്നെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഒ​രു ത​ല​മു​റ.

സ്വ​ന്ത​മാ​യി വീ​ടു​ണ്ട്, താ​മ​സം വാ​ട​ക വീ​ട്ടി​ൽ

ആ​ന​യെ പേ​ടി​ച്ച് 40 വ​ർ​ഷ​മാ​യി താ​മ​സി​ച്ചി​രു​ന്ന വീ​ട് ഉ​പേ​ക്ഷി​ച്ച് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് ജ​യ​ഗി​രി​യി​ലെ ക​വി​ളം​മാ​ക്ക​ൽ സ​ണ്ണി. വീ​ട് ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും കൃ​ഷി​യി​ടം ഉ​പേ​ക്ഷി​ച്ചി​ല്ല. ഇ​പ്പോ​ഴും കൃ​ഷി തു​ട​രു​ക​യാ​ണ്. " ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ആ​ന​ക​ൾ ഇ​റ​ങ്ങി വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു..​എ​ന്നി​ട്ടും ഇ​തു​വ​രെ ഒ​രു ജ​ന​പ്ര​തി​നി​ധി​ക​ളും വ​ന്നി​ട്ടി​ല്ലെ​ന്ന് സ​ണ്ണി പ​റ​യു​ന്നു. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം​വാ​ർ​ഡാ​ണ് ജ​യ​ഗി​രി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം. വാ​ഴ, പാ​വ​ൽ, പ​യ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും സ​ണ്ണി കൃ​ഷി ചെ​യ്യു​ന്ന​ത്. പ​ച്ച​ക്ക​റി​ക​ളും, വാ​ഴ​ക്കു​ല​ക​ളും ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ, ആ​ല​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. വാ​ഴ​ക​ൾ ഇ​ൻ​ഷ്വ​ർ ചെ​യ്താ​ലും വ​ലി​യ മെ​ച്ച​മി​ല്ല. പ​ണം കൊ​ടു​ത്ത് ഇ​ൻ​ഷ്വ​ർ ചെ​യ്താ​ലും ഒ​രു വാ​ഴ​ക്കു​ല​യ്ക്ക് ല​ഭി​ക്കു​ന്ന പ​കു​തി തു​ക മാ​ത്ര​മാ​ണ് നാ​ശം വ​ന്നാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യി കി​ട്ടു​ന്ന​തെ​ന്നും സ​ണ്ണി പ​റ​യു​ന്നു.

സ്വ​ന്തം വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് ആ​ന​യെ പേ​ടി​ച്ച് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട് ജ​യ​ഗി​രി​യി​ൽ. അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചു​വ​ന്ന ജ​യ​ഗി​രി​യി​ൽ ആ​ന​പ്പേ​ടി​യി​ലും കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​നെ​യും തു​ട​ർ​ന്ന് ആ​ളു​ക​ൾ കു​ടി​യി​റ​ങ്ങി. ചി​ല​ർ കൃ​ഷി​ഭൂ​മി കി​ട്ടി​യ വി​ല​യ്ക്ക് വി​റ്റു, ചി​ല​ർ ഉ​പേ​ക്ഷി​ച്ചു. ഇ​പ്പോ​ൾ 200 കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ജ​യ​ഗി​രി​യി​ൽ താ​മ​സി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​രാ​യ ക​ണ​കൊ​ന്പി​ൽ സ​ണ്ണി, കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ബെ​ന്നി, മ​ന​യാ​നി​ക്ക​ൽ സോ​ജ​ൻ, ക​രി​ക​ല​ക്കു​ളം ജോ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങു​ന്ന​തും കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര​ത്തും വേ​ണം
സം​ഭ​ര​ണ കേ​ന്ദ്രം

‌400 തെ​ങ്ങു​ക​ളു​ണ്ടാ​യി​രു​ന്നു പാ​ല​യ്ക്ക​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ. ഇ​പ്പോ​ഴു​ള്ള​ത് 28 തെ​ങ്ങു​ക​ൾ മാ​ത്രം. ക​വു​ങ്ങ് മു​ഴു​വ​ൻ​ത​ന്നെ ന​ശി​ച്ചു. " ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ റ​ബ​റി​ന് അ​നു​യോ​ജ്യ​മാ​യൊ​രു സാ​ഹ​ച​ര്യ​മ​ല്ല ജ​യ​ഗി​രി​യി​ലു​ള്ള​ത്. കൃ​ഷി ഇ​ൻ​ഷ്വ​ർ ചെ​യ്താ​ൽ വ​ള​രെ തു​ച്ഛ​മാ​യ ന​ഷ്‌​ട​പ​രി​ഹാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 300 ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ചു​പോ​യ​പ്പോ​ൾ 2000 രൂ​പ​യാ​ണ് ആ​കെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക കി​ട്ടി​യ​ത്. പി​ന്നെ, വാ​ഴ​ക്കു​ല​ക​ൾ ത​ളി​പ്പ​റ​ന്പി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ വ​ണ്ടി​ക്കൂ​ലി, ക​യ​റ്റി​റ​ക്ക് കൂ​ലി അ​ങ്ങ​നെ എ​ല്ലാം കൂ​ട്ടി​യാ​ലും ന​ഷ്‌​ട​മാ​ണെ​ന്നാ​ണ് ഏ​ബ്ര​ഹാം പ​റ​യു​ന്ന​ത്. ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ എ​ന്നി​വ​യൊ​ക്കെ പ​റ​ന്പി​ൽ ന​ട്ടെ​ങ്കി​ലും ഇ​തെ​ല്ലാം കാ​ട്ടു​പ​ന്നി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നും ഏ​ബ്ര​ഹാം പ​റ​യു​ന്നു.

മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി ഉ​ത്പ​ന്ന​ങ്ങ​ൾ സ​ർ​ക്കാ​ർ നേ​രി​ട്ട് സം​ഭ​രി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ൽ​നി​ന്ന് എ​ന്തെ​ങ്കി​ലും മെ​ച്ചം ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും ഏ​ബ്ര​ഹാം പ​റ​യു​ന്നു.
" ക​വു​ങ്ങും തെ​ങ്ങും ക​പ്പ​യു​മെ​ല്ലാം രോ​ഗം ബാ​ധി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് കൊ​ക്കോ​യും വാ​ഴ​യും ന​ട്ടു തു​ട​ങ്ങി​യ​തെ​ന്ന് നെ​ല്ലി​ക്ക​ൽ തോ​മ​സ് പ​റ​യു​ന്നു. രാ​വി​ലെ എ​ട്ടി​നാ​ണ് പ​റ​ന്പി​ലേ​ക്ക് പോ​കു​ന്ന​ത്. പി​ന്നെ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് അ​ധ്വാ​നം. കൃ​ഷി​ചെ​യ്യു​ന്ന സ്ഥ​ല​ത്തു​ത​ന്നെ​യാ​യി​രു​ന്നു താ​മ​സം.​എ​ന്നാ​ൽ ആ​ന​യു​ടെ​യും കാ​ട്ടു​പ​ന്നി​യു​ടെ​യും ശ​ല്യം സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​തോ​ടെ വീ​ട് ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രി​ട​ത്ത് താ​മ​സം തു​ട​ങ്ങി​യെ​ന്ന് തോ​മ​സ് പ​റ​യു​ന്നു.

തെങ്ങുണ്ടായിട്ടും തേ​ങ്ങ വാ​ങ്ങു​ന്ന​ത്
വി​ല കൊ​ടു​ത്ത്

ജ​യ​ഗി​രി​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും തെ​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നു​ശേ​ഷം തേ​ങ്ങ പ​ല​രും വി​റ്റി​രു​ന്നു. എ​ന്നാ​ൽ, അ​സു​ഖം ബാ​ധി​ച്ച് തെ​ങ്ങു​ക​ൾ ന​ശി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള തേ​ങ്ങ വി​ല കൊ​ടു​ത്ത് വാ​ങ്ങേ​ണ്ട അ​വ​സ്ഥ‍​യാ​ണ് ക​ർ​ഷ​ക​ർ​ക്ക്.

കാ​ർ‌​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ർ​ഷി​ക ഉ​ത്പാ​ദ​നം കൂ​ടു​ത​ലു​ള്ള മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ഭ​ര​ണ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യി​ൽ വ​ള​രെ ചെ​ല​വേ​റി രീ​തി പി​ന്തു​ട​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള​ത്. വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും ജ​യ​ഗി​രി​യി​ൽ​നി​ന്നു ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും ഈ ​ദു​രി​ത​വ​ഴി​യി​ൽ ഇ​പ്പോ​ഴും പോ​രാ​ട്ടം തു​ട​രു​ന്ന​വ​രു​ണ്ട്. (തു​ട​രും)