മ​ല​ബാ​ർ, പ​ര​ശു​റാം എ​ക്‌​സ്പ്ര​സു​ക​ള്‍​ക്ക് വൈ​ക്കം റോ​ഡി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Thursday, June 23, 2022 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ​യും ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക​യി​ലെ​യും കു​ടി​യേ​റ്റ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ കോ​ട്ട​യം ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ള്‍​ക്കാ​യി ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​ബാ​ര്‍, പ​ര​ശു​റാം എ​ക്‌​സ്പ്ര​സു​ക​ള്‍​ക്ക് വൈ​ക്കം റോ​ഡ് സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യോ​ര മേ​ഖ​ല ട്രെ​യി​ന്‍ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ല്‍ കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നും എം​പി​മാ​രാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി.
വൈ​ക്കം റോ​ഡി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ലാ, ക​ടു​ത്തു​രു​ത്തി, കു​റ​വി​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കോ​ട്ട​യ​ത്തി​റ​ങ്ങി 40 കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ട് യാ​ത്ര​ചെ​യ്യേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
നി​ല​വി​ല്‍ അ​ടു​ത്ത​ടു​ത്താ​യി വ​രു​ന്ന മ​ല​ബാ​ര്‍, മാ​വേ​ലി എ​ക്‌​സ്പ്ര​സു​ക​ളു​ടെ സ​മ​യം വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ട്രെ​യി​നു​ക​ളു​ടെ പ​ടി​ക​ളും പ്ലാ​റ്റ്‌​ഫോ​മു​ക​ളും ത​മ്മി​ലു​ള്ള അ​ക​ലം ശാ​സ്ത്രീ​യ​മാ​യി രൂ​പ​ക​ല്പ​ന ന​ട​ത്തി അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.