ബ​ഫ​ര്‍​സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണം
Friday, June 24, 2022 1:14 AM IST
ചി​റ്റാ​രി​ക്കാ​ല്‍: മ​ല​യോ​ര ക​ര്‍​ഷ​ക​രെ ഭീ​തി​യി​ലാ​ഴ്ത്തി​യ ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന തോ​മാ​പു​രം ഫൊ​റോ​ന​യി​ലെ 15 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു​ള്ള വൈ​ദി​ക​രു​ടെ​യും കൈ​ക്കാ​ര​ന്‍​മാ​രു​ടെ​യും ഇ​ട​വ​ക കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രു​ടെ​യും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, മോ​ണ്‍. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍ സ്വാ​ഗ​തം ആ​ശം​സി​ച്ചു.