പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ബോ​ണ​സ് പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​തി​നാ​യി നീ​ന്ത​ൽ മ​ത്സ​രം
Saturday, June 25, 2022 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷി​ക്കു​ന്ന നീ​ന്ത​ലി​ൽ പ്രാ​വീ​ണ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ണ​സ് പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നീ​ന്ത​ൽ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
29, 30 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ നാ​ലു​വ​രെ കാ​ഞ്ഞ​ങ്ങാ​ട് നെ​ല്ലി​ത്ത​റ ഡോ​ൾ​ഫി​ൻ സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി​യി​ൽ വ​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ത്താം​ക്ലാ​സ് പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്/ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി, ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. ജി​ല്ലാ/​സം​സ്ഥാ​ന അ​ക്വാ​ട്ടി​ക്ക് അ​സോ​സി​യേ​ഷ​ൻ, ദേ​ശീ​യ നീ​ന്ത​ൽ ഫെ​ഡ​റേ​ഷ​ൻ, സ​ബ് ജി​ല്ല , റ​വ​ന്യു, സോ​ണ​ൽ ,സം​സ്ഥാ​ന ദേ​ശീ​യ സ്കൂ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്ക​ണം. ഫോ​ൺ: 04994255521,9946049004.