കാഞ്ഞങ്ങാട്: വൈവിധ്യങ്ങളായ ചക്ക ഉത്പന്നങ്ങളുമായി കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
ഒരു മാസമായി നടന്നു വരുന്ന വിപണനമേളയുടെ സമാപനം കുറിച്ചു കൊണ്ടാണ് ചക്ക ഫെസ്റ്റ് ഒരുക്കിയത്. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ഫെസ്റ്റില്‍ കുടുംബശ്രീ അംഗങ്ങള്‍ വീടുകളില്‍ തയാറാക്കിയ ചക്ക ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
എഡിഎസ് ഹല്‍വ ,കേക്ക്, ചീപ്പ്സ്, ചക്കയപ്പം, വിവിധ തരം പായസങ്ങള്‍, ചക്കയില തോരന്‍, കട്ലറ്റ്, ചക്കക്കുരു ജ്യൂസ് തുടങ്ങി നൂറില്‍ പരം ചക്ക വിഭവങ്ങള്‍ ഫെസ്റ്റിന് മാറ്റുകൂട്ടി. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് പി.അഹമ്മദലി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ കെ.ലത, കെ.അനീശന്‍, കെ.വി.മായാകുമാരി, സിഡിഎസ് ചെയര്‍പേഴ്സൺമാരായ സൂര്യ ജാനകി, സുജിനി എന്നിവര്‍ പ്രസംഗിച്ചു.
ചിറ്റാരിക്കാല്‍: ചക്ക കൊണ്ടുള്ള വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി ഈസ്റ്റ് എളേരി പഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ സരോജിനി സുരേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ ഡെറ്റി ഫ്രാന്‍സിസ്, ബാലചന്ദ്രന്, ഷേര്‍ളി ചീങ്കല്ലേല്‍, സോണിയ വേലായുധന്, ഉപജീവന സമിതി കണ്‍വീനര്‍ ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍, ടി.ടി.സുരേന്ദ്രന്, ഡി.പി. രതനേഷ്, ഷൈജ മോഹനന്, രേഷ്മ, രമേശന്, വിഇഒ ഷീജ മോള്, മെംബര്‍ സെക്രട്ടറി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.