മു​നി​സി​പ്പാ​ലി​റ്റി​യും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേഷ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ചു
Saturday, July 2, 2022 1:07 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് ഓ​പ്പ​റേ​റ്റ​ര്‍ ഫെ​ഡ​റേ​ഷ​നും കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​വി​ഷ​യ​ത്തി​ല്‍ തീ​ര്‍​പ്പു ക​ല്‍​പ്പി​ച്ചു. നി​ര്‍​ദ്ദി​ഷ്ഠ പ്ലാ​ന്‍ പ്ര​കാ​രം തെ​രു​വു ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി 28 സ്റ്റാ​ളു​ക​ള്‍ മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. അ​തോ​ടൊ​പ്പം ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ ഹൈ​ക്കോ​ട​തി മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ച്ച റി​ട്ട് പെ​റ്റീ​ഷ​ന്‍ പി​ന്‍​വ​ലി​ക്കാ​നും ധാ​ര​ണ​യാ​യി. ഈ ​സ്ഥ​ല​ത്ത് മു​നി​സി​പ്പാ​ലി​റ്റി യാ​തൊ​രു​വി​ധ പു​തി​യ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ക​യി​ല്ല.


ക​ർ​ഷ​ക​സം​ഗ​മ​വും
സെ​മി​നാ​റും നാ​ളെ

കാ​ഞ്ഞ​ങ്ങാ​ട്: ഞാ​റ്റു​വേ​ല കാ​സ​ർ​ഗോ​ഡ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ ക​ർ​ഷ​ക സം​ഗ​മ​വും കാ​ർ​ഷി​ക സം​രം​ഭ​ക​ത്വ സെ​മി​നാ​റും​സ​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10 മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് പി ​സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ താ​ലൂ​ക്ക് വ്യ​വ​സാ​യ വ​കു​പ്പ് ഓ​ഫീ​സ​ർ എ​ൻ.​അ​ശോ​ക് കു​മാ​ർ ക്ലാ​സെ​ടു​ക്കും.
ഷോ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ന​ടീ​ൽ വ​സ്തു​ക​ൾ ന​ൽ​കു​മെ​ന്ന് കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ബാ​ബു മ​ടി​ക്കൈ അ​റി​യി​ച്ചു. ഫോ​ൺ: 9847078111, 7510 154 336.