അ​മൃ​തോ​ത്സ​വ ശോ​ഭ​യി​ല്‍ നാ​ടും ന​ഗ​ര​വും
Monday, August 15, 2022 1:20 AM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ടു​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളു​മെ​ല്ലാം ത്രി​വ​ര്‍​ണ​ശോ​ഭ​യി​ല്‍ തി​ള​ങ്ങു​മ്പോ​ള്‍ നാ​ടും ന​ഗ​ര​വും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​തോ​ത്സ​വം കൊ​ണ്ടാ​ടു​ന്ന തി​ര​ക്കി​ലാ​യി. ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ല്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.

ജി​ല്ലാ സാ​യു​ധ റി​സ​ര്‍​വ് പോ​ലീ​സ്, ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​ത പോ​ലീ​സ്, എ​ക്സൈ​സ്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ്‌​സ്, എ​ന്‍​സി​സി, റെ​ഡ്‌​ക്രോ​സ്, സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ്, ബാ​ൻ​ഡ് സെ​റ്റ് വി​ഭാ​ഗ​ങ്ങ​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. പ​രേ​ഡി​ന് ശേ​ഷം ക​ള​രി​പ്പ​യ​റ്റ്, ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗീ​തൃ​നൃ​ത്ത പ​രി​പാ​ടി​ക​ള്‍, യോ​ഗ പ്ര​ദ​ര്‍​ശ​നം, മൈം ​തു​ട​ങ്ങി വി​വി​ധ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം.​അ​ഷ​റ​ഫ്, എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്.​കു​ഞ്ഞ​മ്പു, ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം.​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന, സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ, ആ​ര്‍​ഡി​ഒ അ​തു​ല്‍ സ്വാ​മി​നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ല​യി​ലെ ജീ​വി​ച്ചി​രി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ ക്യാ​പ്റ്റ​ന്‍ കെ.​എം.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍, കെ.​വി.​നാ​രാ​യ​ണ​ന്‍, അ​മൃ​ത് മ​ഹോ​ത്സ​വം പ്ര​മാ​ണി​ച്ച് രാ​ജ്യം ആ​ദ​രി​ച്ച എ.​കെ.​ജി​യു​ടെ മ​ക​ള്‍ ലൈ​ല ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ക്കും.

ജി​ല്ല​യി​ല്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മാ​തൃ​കാ​പ​ര​മാ​യ നേ​തൃ​ത്വം ന​ല്‍​കു​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന, ഡി​വൈ​എ​സ്പി​മാ​രാ​യ ഡോ.​വി.​ബാ​ല​കൃ​ഷ്ണ​ന്‍, പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി.​കെ.​സു​നി​ല്‍​കു​മാ​ര്‍, വി.​വി.​മ​നോ​ജ്, എ​ക്‌​സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി.​ര​ഘു​നാ​ഥ്, ജി​ല്ല​യി​ലെ ജ​നി​ത​ക വി​ത്തി​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ക​രാ​യ സ​ത്യ​നാ​രാ​യ​ണ ബെ​ല്ലാ​രി, പി.​കെ. ലാ​ല്‍ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ല്‍ ആ​ദ​രി​ക്കും.

സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ക്കു​ന്ന 'ആ​സാ​ദി ഉ​ദ്യാ​ന്‍' രാ​വി​ലെ 11 ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി ക്യാ​പ്റ്റ​ന്‍ കെ.​എം കു​ഞ്ഞി​ക്ക​ണ്ണ​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് തൈ​ക​ള്‍ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്യം പി​ന്നി​ട്ട 75 വ​ര്‍​ഷ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 75 അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളും ഔ​ഷ​ധ ച്ചെ​ടി​ക​ളും ഉ​ദ്യാ​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കും. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ത​യ്യാ​റാ​ക്കി​യ സ്വാ​ത​ന്ത്ര്യ സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.

ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന
സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ അ​തീ​വ ജാ​ഗ്ര​ത​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രേ​ഡ് കാ​ണാ​നെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ രാ​വി​ലെ എ​ട്ടി​ന് മു​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്‌​സേ​ന അ​റി​യി​ച്ചു. ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​കും ആ​ളു​ക​ളെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക.

ജി​ല്ല​യി​ലാ​കെ ക​ര്‍​ശ​ന​മാ​യ പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും അ​തി​ര്‍​ത്തി​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി. ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ലും മാ​ളു​ക​ളി​ലും മ​റ്റ് പൊ​തു ഇ​ട​ങ്ങ​ളി​ലും ഡോ​ഗ് സ്‌​ക്വാ​ഡ്, ബോം​ബ് സ്‌​ക്വാ​ഡ് എ​ന്നി​വ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും പാ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​കും. വ​നം വ​കു​പ്പും തീ​ര​ദേ​ശ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ഇ​ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ചു​മ​ത​ല പൂ​ര്‍​ണ​മാ​യും പോ​ലീ​സ് ഏ​റ്റെ​ടു​ക്കും.