വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സ്
Thursday, August 18, 2022 12:57 AM IST
ഉ​പ്പ​ള: നാ​ലു കി​ലോ ക​ഞ്ചാ​വ് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച​തി​ന് വീ​ട്ട​മ്മ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലെ സു​ഹ്‌​റാ​ബി​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടോ​ണി എ​സ്. ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്‌​സൈ​സ് സം​ഘം ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.
സു​ഹ​റാ​ബി​യെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

ഗു​ണ​നി​ല​വാ​ര​പ​രി​ശോ​ധ​ന ജി​ല്ലാ ലാ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് പി​ഡ​ബ്ല്യു​ഡി കോം​പ്ല​ക്സി​ല്‍ നി​ര്‍​മി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ഉ​പ​വി​ഭാ​ഗ​വും ജി​ല്ലാ ലാ​ബും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച ഇ​രു​നി​ല​ക്കെ​ട്ടി​ട​ത്തി​ല്‍ ലാ​ബ്, ട്രെ​യി​നിം​ഗ് ഹാ​ള്‍, ഓ​ഫീ​സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്‍. എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.