അഭിമാനത്തോടെ സി​ല്‍​ജ ജോ​സ്
Wednesday, April 17, 2024 1:52 AM IST
കൊ​ട്ടി​യൂ​ർ: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷയും മ​ല​യോ​ര​ത്തി​ന് കൈ​യെ​ത്തി​പ്പി​ടി​ക്കാമെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് സി​ൽ​ജ ജോ​സ്. സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന സി​ൽ​ജ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 529ാം റാ​ങ്ക് നേ​ടി നാടിന്‍റെെ അ​ഭി​മാ​ന​മാ​യി. മ​ക​ൾ സി​വി​ൽ സ​ർ​വീ​സു​കാ​രി​യാ​ക​ണ​മെ​ന്ന ടി​ന്പ​ർ തൊ​ഴി​ലാ​ളി​യാ​യ പു​ന്ന​ത്ത​റ ജോ​സി​ന്‍റെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഭാ​ര്യ ക​ത്രീ​ന​യു​ടെ​യും ആ​ഗ്ര​ഹ​മാ​ണ് സി​ൽ​ജ ജോ​സി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്.

അ​മ്പാ​യ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലും മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലുമാ​യി​രു​ന്നു പ്ര​സ് ടു ​വ​രെ പ​ഠ​നം. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് എ​ൻഐ​ഐ​ടി​യി​ൽ നി​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും പൂ​ർ​ത്തി​യാ​ക്കി​യ സി​ൽ​ജ ബം​ഗ​ളൂ​രുവി​ൽ മെ​ക്കാ​നി​ക്കൽ‌ എ​ൻ​ജി​ന​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് മോ​ഹം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി ജോ​ലി രാ​ജി​വ​ച്ച് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ നേ​ട്ട​ത്തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ജോ​സും ക​ത്രീ​ന​യും പ​റ​ഞ്ഞു.