111-ാം വ​യ​സി​ലും വോ​ട്ട് ചെ​യ്ത് കു​പ്പ​ച്ചി
Friday, April 19, 2024 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 111-ാം വ​യ​സി​ലും വോ​ട്ട് ചെ​യ്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് സി.​കു​പ്പ​ച്ചി. കാ​ഞ്ഞ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പാ​ര്‍​ട്ട് 20ലെ 486ാം ​സീ​രി​യ​ല്‍ ന​മ്പ​ര്‍ വോ​ട്ട​റാ​ണ് സി.​കു​പ്പ​ച്ചി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ പ്ര​കാ​രം വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ള്ളി​ക്കോ​ത്ത് അ​ടാ​ട്ട് കൂ​ലോ​ത്തു​വ​ള​പ്പി​ലെ സി.​കു​പ്പ​ച്ചി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​

ലോ​ക്സ​ഭാ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​തോ​ടെ വീ​ട്ടി​ലെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തു​ട​ക്ക​മാ​യി. മ​റ്റു നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും വീ​ട്ടി​ലെ വോ​ട്ട് ആ​രം​ഭി​ച്ചു.

ഒ​ന്നാം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൃ​ഷ്ണ​നാ​യി​ക് പേ​രു വി​ളി​ച്ചു തി​രി​ച്ച​റി​യ​ല്‍ രേ​ഖ പ​രി​ശോ​ധി​ച്ചു. ര​ണ്ടാം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​ബി​ന്‍ രാ​ജ് ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി​പു​ര​ട്ടി. പി​ന്നെ കു​പ്പ​ച്ചി​യ​മ്മ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി. വീ​ട്ടി​ല്‍ സ​ജ്ജ​മാ​ക്കി​യ താ​ത്കാ​ലി​ക വോ​ട്ടിം​ഗ് ക​മ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മ​ക​ന്‍റെ മ​ക​ള്‍ ബേ​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കു​പ്പ​ച്ചി വോ​ട്ട് ചെ​യ്ത​ത്. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റ് പേ​പ്പ​ര്‍ ഇ​ട്ട ക​വ​ര്‍ ഡ്രോ​പ്പ് ബോ​ക്സി​ല്‍ നി​ക്ഷേ​പി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​വ​ര്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വോ​ട്ട​റാ​ണ്.വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​രീ​ക്ഷി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഇ​മ്പ​ശേ​ഖ​ര്‍ കു​പ്പ​ച്ചി​യ​മ്മ​യെ ആ​ശം​സ​യ​റി​യി​ച്ച് പൂ​ച്ചെ​ണ്ട് ന​ല്‍​കി. ക​ള​ക്ട​റെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ള്‍ കു​പ്പ​ച്ചി​യ​മ്മ സ​ന്തോ​ഷം പ​ങ്കി​ട്ടു.

വീ​ട്ടി​ലെ വോ​ട്ടി​ന് സാ​ക്ഷി​യാ​കാ​ന്‍ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളും അ​യ​ല്‍​വാ​സി​ക​ളും എ​ത്തി​യി​രു​ന്നു. അ​യ​ല്‍​വാ​സി കാ​രി​ച്ചി നെ​ല്‍​ക​തി​ര്‍ ചെ​ണ്ട് ന​ല്‍​കി ജി​ല്ലാ ക​ള​ക്ട​റെ സ്വീ​ക​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ഹോം ​വോ​ട്ട് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ജി​ല്ലാ ടൗ​ണ്‍ പ്ലാ​ന​ര്‍ ലീ​ലി​റ്റി തോ​മ​സ്, ഒ​ന്നാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ കൃ​ഷ്ണ​നാ​യി​ക്, ര​ണ്ടാം പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ സു​ബി​ന്‍ രാ​ജ്, മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍ എ​സ്.​കെ.​മ​ഹേ​ഷ്ലാ​ല്‍, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ മൊ​യ്തു, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.