സി​പി​എ​മ്മും ബി​ജെ​പി​യും നാ​ടി​നെ ചോ​ര​ക്ക​ള​മാ​ക്കു​ന്നു: കെ.​എം.​ഷാ​ജി
Sunday, April 21, 2019 2:48 AM IST
കാ​സ​ര്‍​ഗോ​ഡ്: സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ര്‍​ന്ന് നാ​ടി​നെ ചോ​ര​ക്ക​ള​മാ​ക്കി മാ​റ്റു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി. കു​മ്പ​ള, ഉ​ളി​യ​ത്ത​ടു​ക്ക, ഉ​ദു​മ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ബി​ജെ​പി വ​ര്‍​ഗീ​യ​ത​യു​ടെ പേ​രി​ല്‍ മ​നു​ഷ്യ​രെ ത​ല്ലി​ക്കൊ​ല്ലു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ സി​പി​എം രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ല്‍ കു​ത്തി​ക്കൊ​ല്ലു​ക​യാ​ണ്.
കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ വ​ള​ര്‍​ത്തി​യ​ത് സി​പി​എ​മ്മാ​ണ്. ബി​ജെ​പി​യെ വ​ള​ര്‍​ത്തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി പാ​ര്‍​ട്ടി വ​ള​ര്‍​ത്താ​നു​ള്ള ത​ന്ത്ര​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ഇ​ത് കേ​ര​ള​ത്തി​ലെ ഉ​ത്ബു​ദ്ധ​രാ​യ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഷാ​ജി പ​റ​ഞ്ഞു.