മോ​ദി സ​ർ​ക്കാ​ർ ക​ർ​ഷ​ക വി​രു​ദ്ധ​രാ​ണെ​ന്ന‌് ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ തെ​ളി​യി​ച്ചു: വി​ജു കൃ​ഷ‌്ണ​ൻ
Saturday, May 18, 2019 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി​യും മോ​ദി സ​ർ​ക്കാ​രും ക​ർ​ഷ​ക വി​രു​ദ്ധ​രാ​ണെ​ന്ന‌് തി​രി​ച്ച​റി​യാ​ൻ ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ കാ​ര​ണ​മാ​യെ​ന്ന‌് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ലോം​ഗ്‌ മാ​ർ​ച്ച‌് നേ​താ​വു​മാ​യ വി​ജു കൃ​ഷ‌്ണ​ൻ. ഈ ​വാ​ക​മ​ര​ച്ചോ​ട്ടി​ൽ ഫേ‌​സ‌്ബുക്ക് കൂ​ട്ടാ​യ‌്മ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ക്യാ​മ്പ‌ി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ക​ർ​ഷ​ക​രു​ടെ കാ​ര്യ​ങ്ങ​ൾ​ക്ക‌് പ്രാ​മു​ഖ്യം ന​ൽ​കാ​ൻ രാ​ഷ‌്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ത​യാ​റാ​യ​തും ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ തു​ട​ർ​ന്നാ​ണ‌്.

ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ങ്ങ​ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക‌് വാ​ഗ‌്ദാ​ന​ങ്ങ​ൾ വാ​രി​ക്കോ​രി ന​ൽ​കി​യാ​ണ‌് മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ത‌്. ക​ർ​ഷ​ക​ർ പ്ര​ബ​ല​മാ​യ ഹ​രി​യാ​ന​യി​ലും മ​ഹാ​രാ​ഷ‌്ട്ര​യി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തും ഇ​ത്ത​ര​ത്തി​ലാ​ണ‌്. ഇ​തൊ​ന്നും ന​ട​പ്പാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ഗ‌്ദാ​ന​ങ്ങ​ൾ പ​തി​വാ​ണെ​ന്നു​മാ​ണ‌് ബി​ജെ​പി പി​ന്നീ​ട‌് പ​റ​ഞ്ഞ​ത‌്. ഇ​ത‌് വ്യ​ക്ത​മാ​ക്കി മോ​ദി സ​ർ​ക്കാ​ർ സു​പ്രീം​കോട​തി​യി​ൽ സ​ത്യ​വാ​ംഗ്‌മൂ​ല​വും ന​ൽ​കി.

ഉ​ത്പാ​ദ​ന ചെ​ല​വി​നേ​ക്കാ​ൾ 50 ശ​ത​മാ​നം താ​ങ്ങു​വി​ല ന​ൽ​കു​മെ​ന്ന വാ​ഗ‌്ദാ​ന​ത്തി​ൽ​നി​ന്ന‌് പി​ൻ​വ​ലി​ഞ്ഞു. ക​ർ​ഷ​ക​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ‌് ക​ർ​ഷ​ക രോ​ഷ​ത്തെ​ത്തു​ട​ർ​ന്നാ​ണ‌് ലോ​ക​്സ​ഭ​യി​ൽ പി​ൻ​വ​ലി​ച്ച​ത‌്.

മോ​ദി സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി കീ​ഴ​ട​ങ്ങി​യ​ത‌് ക​ർ​ഷ​ക​രോ​ടാ​ണ‌്. 300 സം​ഘ​ട​ന​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഭൂ​മി അ​ധി​കാ​ർ ആ​ന്തോ​ള​നും 210 സം​ഘ​ട​ക​ളു​ടെ അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സം​ഘ​ർ​ഷ‌് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും ക​ർ​ഷ​ക സ​മ​ര​ങ്ങ​ളു​ടെ മു​ൻനിര​യി​ലു​ണ്ട‌്. ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ‌്മ​ക​ളി​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ രാ​ഷ‌്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഐ​ക്യ​മു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി. ഉ​രു​ളക്കിഴ​ങ്ങി​ന്‍റെ പേ​റ്റ​ന്‍റി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​ർ​ക്കെ​തി​രെ കേ​സ‌് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ പെ​പ‌്സി ക​മ്പ​നി കേ​സി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത‌് പെ​പ‌്സി​യും ലെ​യ‌്സും ബ​ഹി​ഷ‌്ക​രി​ക്കാ​നു​ള്ള കി​സാ​ൻ​സ​ഭ​യു​ടെ ആ​ഹ്വാ​ന​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന‌് വി​ജു കൃ​ഷ‌്ണ​ൻ പ​റ​ഞ്ഞു.