ക​ന​ത്ത മ​ഴ; കാ​ക്ക​ട​വ് ചെ​ക്ക് ഡാ​മി​ന​രി​കി​ലെ പാ​ർ​ശ്വഭി​ത്തി ത​ക​ർ​ന്നു
Monday, July 22, 2019 1:38 AM IST
കു​ന്നും​കൈ: മ​ല​യോ​ര​ത്ത് നി​ർ​ത്താ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ കാ​ക്ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​ന്‍റെ സ​മീ​പ​ത്തെ പാ​ർ​ശ്വ​ഭി​ത്തി ത​ക​ർ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് 20 അ​ടി പൊ​ക്ക​മു​ള്ള ഭി​ത്തി ത​ക​ർ​ന്ന​ത്.​ ഇ​തു​കാ​ര​ണം സ​മീ​പ​ത്തെ പ​ന്പ് ഹൗ​സ് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ന്പ് ഹൗ​സി​ന് സ​മീ​പ​ത്താ​യി ട്രാ​ൻ​സ്ഫോ​ർ​മ​റും സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

ചെ​ക്ക് ഡാം ​നി​ർ​മി​ക്കു​ന്ന​തി​നാ​യി പു​ഴ​യി​ൽ​നി​ന്ന് അ​ശാ​സ്ത്രീ​യ​മാ​യി മ​ണ്ണ് നീ​ക്കം​ ചെ​യ്ത​തും പാ​റ​ക​ൾ പൊ​ട്ടി​ച്ച​തും കാ​ര​ണ​മാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മ​ണ്ണി​ടി​ഞ്ഞ എ​തി​ർ​വ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന വീ​ടും ഭീ​ഷ​ണി​യി​ലാ​ണ്. ദേ​ശീ​യ ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സു​സ്ഥി​ര പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 കോ​ടി ചെ​ല​വി​ലാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​ക്കും ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​നും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക​കൂ​ടി പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യ​മാ​ണ്. പു​ഴ​യ്ക്ക് കു​റു​കെ 86 മീ​റ്റ​ർ വീ​തി​യി​ലും 4.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​മാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. തു​ട​ക്കം മു​ത​ൽ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ ​പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​യി​രു​ന്നു.