തീ​ര​ദേ​ശ മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി വെ​ള്ള​ക്കെ​ട്ട്
Monday, July 22, 2019 1:38 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി വെ​ള്ള​ക്കെ​ട്ട്. മ​ണി​യ​നോ​ടി​യി​ലും മീ​ലി​യാ​ട്ടും ഉ​ൾ​പ്പെ​ടെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് മൂ​ലം ജ​ന​ജീ​വി​തം ദു​ഃസ​ഹ​മാ​യി. ഇ​രു​പ​തി​പ്പ​രം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി. മ​ണി​യ​നോ​ടി​യി​ൽ മാ​ത്രം വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. വാ​ർ​പ്പ് മേ​സ്ത്രി കെ. ​ക​രു​ണ​കാ​ര​ൻ, ഇ. ​നാ​രാ​യ​ണ​ൻ, എം. ​പ​വി​ത്ര​ൻ, പി. ​കു​ഞ്ഞി​രാ​മ​ൻ, എ​സ്.​സു​രേ​ന്ദ്ര​ൻ, പി. ​ര​വി തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ൾ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണു​ള്ള​ത്. മീ​ലി​യാ​ട്ട്, ആ​യി​റ്റി, വെ​ള്ളാ​പ്പ്, ചൊ​വ്വ​റ​മ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ഉ​യ​ര​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ വീ​ട്ടു​കാ​ർ വെ​ള്ള​ക്കെ​ട്ടി​നാ​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.