സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ൽ വി​ദ്യാ​ർ​ഥിക​ൾ മു​ടി​മു​റി​ച്ചു ന​ൽ​കി
Monday, July 22, 2019 1:39 AM IST
പി​ലി​ക്കോ​ട്: ത​ങ്ങ​ളു​ടെ മു​ടി​യ​ഴ​കി​നേ​ക്കാ​ൾ പ്രാ​ധാ​ന്യം സ​ഹ​ജീ​വി​ക​ളു​ടെ ദു​രി​ത​ത്തി​നു​ണ്ടെ​ന്ന തി​രി​ച്ചറി​വി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മു​ടി​മു​റി​ച്ചു ന​ൽ​കി. വി​ദ്യാ​ർഥിനി​ക​ൾ ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ പ​രി​പാ​ലി​ച്ചു വ​രു​ന്ന മു​ടി മു​റി​ച്ചു​ന​ൽ​കി​യാ​ണ് ഇ​വ​ർ മാ​തൃ​ക​യാ​യ​ത്.
അ​ർ​ബു​ദ രോ​ഗം മൂ​ലം മു​ടി ന​ഷ്ട​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മി​ക്കാ​നാ​ണ് പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ലെ വോ​ള​ണ്ടി​യ​ർ​മാ​രാ​യ മി​ഥു​ന കൊ​ല്ല​റൊ​ടി, കെ.​വി. അ​മി​ഷ എ​ന്നി​വ​രാ​ണ് റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ലെ രോ​ഗി​ക​ൾ​ക്ക് വി​ഗ് നി​ർ​മാ​ണ​ത്തി​ന് ത​ങ്ങ​ളു​ടെ മു​ടി മു​റി​ച്ചു ന​ൽ​കി​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റർ പ്ര​തി​നി​ധി പി. ​ജി​ജേ​ഷ് മു​റി​ച്ച മു​ടി ഏ​റ്റു​വാ​ങ്ങി.