ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കൃ​ഷി ഓ​ഫീ​സ​ർ മ​രി​ച്ചു
Sunday, August 18, 2019 12:38 AM IST
മു​ള്ളേ​രി​യ: കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ കോ​ട്ടൂ​ർ പാ​ത്ത​ന​ടു​ക്ക​ത്തെ രാ​ധാ​കൃ​ഷ്ണ​ൻ (38)മ​രി​ച്ചു. ബ​ദി​യ​ടു​ക്ക കൃ​ഷി​ഭ​വ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ കാ​ട​ക​ത്തെ ഉ​ണ്ണി​ക്കൃ​ഷ്ണ​നോ​ടൊ​പ്പം ബൈ​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന് യാ​ത്ര​ചെ​യ്യ​വെ ബെ​ദി​യ​ഡു​ക്ക​യി​ൽ വ​ച്ച് ആ​ൾ​ട്ടോ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മാ​വി​ന​ക​ട്ട​യി​ലെ അ​ബ്ദു​ള്ള​ക്കു​ഞ്ഞി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ.

പ​രി​ക്കേ​റ്റ് പ​ത്തു മി​നി​റ്റോ​ളം റോ​ഡി​ൽ കി​ട​ന്ന ബൈ​ക്ക് യാ​ത്രി​ക​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്ക് സാ​ര​മാ​യ ക്ഷ​ത​മേ​റ്റ രാ​ധാ​കൃ​ഷ്ണ​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു മ​ര​ണം. മം​ഗ​ളൂ​രു ഗ​വ. വെ​ൻ​ലോ​ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ചെ​ങ്ക​ള ഇ.​കെ. നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലും കൃ​ഷി​ഭ​വ​നി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഒ​ൻ​പ​തോ​ടെ പാ​ത്ത​ന​ടു​ക്ക​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. പ​രേ​ത​രാ​യ പാ​ത്ത​ന​ടു​ക്കം കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ​യും ശാ​ന്ത​യു​ടെ​യും ഏ​ക മ​ക​നാ​ണ്. ഭാ​ര്യ: പ്ര​ശ്വ​തി (ത​ല​ശേ​രി). ഒ​രു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ണ്ട്. സ​ഹോ​ദ​രി​മാ​ര്‍: ല​ത (സു​ള്ള്യ), ജ്യോ​തി (കോ​ട്ടൂ​ർ).