23 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ഴ​ശി​ക്ഷ
Tuesday, August 20, 2019 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം വ​രു​ത്തി​യ​തി​ന് എ​ടു​ത്ത കേ​സി​ൽ 23 വ​ർ​ഷ​ത്തി​നുശേ​ഷം പി​ഴ ശി​ക്ഷ. ബേ​ക്ക​ൽ മൗ​വ്വ​ലി​ലെ ഹ​മീ​ദ് ഷെ​യ്ക്കി (43)നെ​യാ​ണ് ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജ​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ര​ണ്ട്) 5000 രൂ​പ പി​ഴ​ശി​ക്ഷ വി​ധി​ച്ച​ത്.
ആ​ർ​ക്കി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ബേ​ക്ക​ൽ​കോ​ട്ട​യി​ൽ ടി​ക്ക​റ്റി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം വ​രു​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.
1996 ഒ​ക്ടോ​ബ​ർ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തി​നി​ട​യി​ൽ ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്ന യു​വാ​വ് അ​ടു​ത്ത​യി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.