പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഈ​സ്റ്റ് എ​ളേ​രി ബാ​ങ്ക്
Wednesday, August 21, 2019 1:23 AM IST
ചി​റ്റാ​രി​ക്കാ​ൽ: ജി​ല്ല​യി​ലെ പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. 10 ക്വി​ന്‍റ​ൽ അ​രി, ര​ണ്ടു ക്വി​ന്‍റ​ൽ പ​ഞ്ച​സാ​ര, ര​ണ്ടു ക്വി​ന്‍റ​ൽ മ​റ്റു​ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ബാ​ങ്ക് പ്ര​സി​ഡ​ണ്ട് കെ.​എ. ജോ​യി കു​ര്യാ​ല​പ്പു​ഴ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ക്ക് കൈ​മാ​റി.
ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​സ് പ്ര​കാ​ശ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, ഗി​രീ​ഷ് ക​മ്പ​ല്ലൂ​ർ, ബാ​ങ്ക് മാ​നേ​ജ​ർ ബെ​ന്നി, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ടോ​മി പ്ലാ​ച്ചേ​രി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.