താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം നാ​ളെ
Friday, August 23, 2019 1:25 AM IST
രാ​ജ​പു​രം: താ​യ​ന്നൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11.30 ന് ​റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​വും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ ഒ​ന്പ​തി​ന് ഘോ​ഷ​യാ​ത്ര​യും ആ​ല​ത്ത​ടി പ​ത്താ​യ​പ്പു​ര​യി​ല്‍ നി​ന്ന് ദീ​പ​ശി​ഖ പ്ര​യാ​ണ​വും ന​ട​ക്കും. സ്‌​കൂ​ളി​ന് സ്ഥ​ലം ന​ൽ​കി​യ ഐ.​കെ.​രാ​മ​ന്‍ നാ​യ​ര്‍, മു​ള​ങ്ങാ​ട്ടി​ൽ ജോ​സ​ഫ്, കു​ടം​കു​ത്തി​യി​ൽ ജോ​സ​ഫ്, ആ​ല​ത്ത​ടി മ​ലൂർ, കീ​പ്പോ​രി കു​ടും​ബാ​ംഗ​ങ്ങ​ളെ ആ​ദ​രി​ക്കും. സെ​പ്റ്റം​ബ​ര്‍ 21നു ​മു​ൻ​അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മ​വും ഓ​ക്ടോ​ബ​റി​ല്‍ ശാ​സ്ത്രം, ഗ​ണി​തം, പൈ​തൃ​കം, ഐ​ടി, ചി​ത്രം, ശി​ല്പം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ന​വം​ബ​റി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ഡി​സം​ബ​റി​ല്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ഹാ​സം​ഗ​മം, പ​ഞ്ചാ​യ​ത്ത് ത​ല ഫു​ട്‌​ബോ​ള്‍ മ​ത്സ​വും ജ​നു​വ​രി​യി​ല്‍ കു​ട്ടി​ക​ൾ​ക്കാ​യി റ​വ​ന്യൂ ജി​ല്ലാ​ത​ല മ​ത്സ​ര​വും ന​ട​ക്കും.
ഫെ​ബ്രു​വ​രി കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ക​ള്‍​ക്കാ​യി ക​ലാ​മേ​ള​യും ഏ​പ്രി​ലി​ൽ മു​ഖ്യ​മ​ന്ത്രി​യും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള ശ​താ​ബ്ദി​യു​ടെ സ​മാ​പ​ന​വും ന​ട​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ ടി.​സ​ജി​ത, പ്രി​ന്‍​സി​പ്പ​ൽ ആ​ന​ന്ദ​വ​ല്ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സു​രേ​ഷ്, മു​സ്ത​ഫ താ​യ​ന്നൂ​ര്‍, എം.​ടി.​മേ​ഴ്‌​സി, പി.​ജെ.​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.