ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി കാ​ര്‍​ഡ് വി​ത​ര​ണം 30 വ​രെ
Saturday, August 24, 2019 1:21 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​തും പ്ര​തി​വ​ര്‍​ഷം അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കു​ന്ന​തു​മാ​യ ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ കാ​ര്‍​ഡ് 30 വ​രെ വി​ത​ര​ണം ചെ​യ്യും . കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ വ​നി​താ​ഭ​വ​ന്‍ കു​ടും​ബ​ശ്രീ ഹാ​ള്‍, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഹാ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട എ.​സി. ക​ണ്ണ​ന്‍​നാ​യ​ര്‍ പാ​ര്‍​ക്ക് ലൈ​ബ്ര​റി ഹാ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ത​പാ​ല്‍ വ​ഴി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത് ല​ഭി​ച്ചി​ട്ടു​ള്ള എ​ല്ലാ കു​ടും​ബ​ങ്ങ​ളും ക​ത്തു​മാ​യി ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​ര്‍​ഡ് എ​ടു​ക്ക​ണം. റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ കൂ​ടെ ക​രു​ത​ണം. അ​ല്ലെ​ങ്കി​ല്‍ 2019 മാ​ര്‍​ച്ച് 31 വ​രെ കാ​ലാ​വ​ധി​യു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​മാ​യി എ​ത്തി​യും ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​ര്‍​ഡ് എ​ടു​ക്കാ​വു​ന്ന​താ​ണ്.