വാ​ഹ​ന​ങ്ങ​ള്‍ സ്ഥി​ര ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം
Sunday, August 25, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: സെ​പ്റ്റം​ബ​ര്‍ ഏ​ഴു മു​ത​ല്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ സേ​വ​ന​ങ്ങ​ളും "വാ​ഹ​ന്‍' സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ മാ​ത്രം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്മാ​ര്‍​ട്ട് മൂ​വി​ല്‍/​വെ​ബി​ല്‍ കൂ​ടി താ​ത്കാ​ലി​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ്പാ​ദി​ച്ച മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ഈ ​മാ​സം 27 ന​കം സ്ഥി​ര ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം.
27 ന് ​ശേ​ഷം ര​ജി​സ്‌​ട്രേ​ഷ​ന്‍ നേ​ടാ​ത്ത അ​പേ​ക്ഷ​ക​ള്‍​ക്ക് സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ല്ല. സെ​പ്റ്റംബ​ര്‍ ഒ​ന്നു​മു​ത​ല്‍ പ​ഴ​യ സോ​ഫ്റ്റ്‌​വെ​യ​റാ​യ സ്മാ​ര്‍​ട്ട് മൂ​വി​ലെ ഡാ​റ്റ ഘ​ട്ടം​ഘ​ട്ട​മാ​യി പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റാ​യ "വാ​ഹ​നി'​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​ല്‍ എ​ല്ലാ സീ​രീ​സു​ക​ളി​ലെ​യും ഒ​ന്നു മു​ത​ല്‍ 500 വ​രെ ന​മ്പ​റി​ലെ വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ര്‍​വീ​സു​ക​ളും (ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ) ഈ ​മാ​സം 27 മു​ത​ല്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​താ​ണെ​ന്ന് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.