ഹാ​ർ​ബ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്ക​ണം: ധീ​വ​ര​സ​ഭ
Monday, September 9, 2019 1:36 AM IST
നീ​ലേ​ശ്വ​രം: ചെ​റു​വ​ത്തൂ​ർ ഹാ​ർ​ബ​റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ണ​ൽ ബോ​ട്ടു​ക​ളു​ടെ​യും വ​ള്ള​ങ്ങ​ളു​ടെ​യും സു​ഖ​മ​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണാ​യ സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലി​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ മ​ത്‌​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ ക​ഷ്ട​പാ​ടി​ലാ​ണെ​ന്ന് നീ​ലേ​ശ്വ​ര​ത്തു ചേ​ർ​ന്ന ധീ​വ​ര​സ​ഭ ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.
അ​ജാ​നൂ​ർ ഹാ​ർ​ബ​റി​ന്‍റെ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ങ്കി​ലും ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ മ​ത്‌​സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പെ​ടാ​ൻ മ​ത്‌​സ്യ​തൊ​ഴി​ലാ​ളി​ക​ൾ വ​ള​രെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. കോ​ട്ടി​ക്കു​ളം-​ബേ​ക്ക​ൽ ഹാ​ർ​ബ​റി​ന്‍റെ പ്രാ​ഥ​മി​ക​പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ങ്കി​ലും ബാ​ക്കി​യു​ള്ള പ​ഠ​നം ന​ട​ത്താ​ൻ ബ​ന്ധ​പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല.
കാ​സ​ർ​ഗോ​ഡ് ക​സ​ബ ഹാ​ർ​ബ​ർ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് വേ​ണ്ടി 60 കോ​ടി ഹാ​ർ​ബ​ർ എ​ഞ്ചി​നി​യ​റിം​ഗ് വി​ഭാ​ഗം ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്നും ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നാ​ൽ മ​ത്‌​സ്യ​തൊ​ഴി​ലാ​ളി​ക​ളെ മു​ഴു​പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​യി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു. മ​ത്‌​സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള രൂ​ക്ഷ​മാ​യ മ​ണ്ണെ​ണ്ണ പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പെ​ട്ടു.
ക​ൺ​വ​ൻ​ഷ​ൻ ധീ​വ​ര​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​എ​സ്. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ണ്ട് മു​ട്ട​ത്ത് രാ​ഘ​വ​ൻ, സെ​ക്ര​ട്ട​റി കെ. ​ശം​ഭു, കെ. ​ത​മ്പാ​ൻ, കെ. ​മ​നോ​ഹ​ര​ൻ, ടി.​പി. ബീ​ന, ല​ക്ഷ്മി, ഷീ​ബ, ഇ.​എം. ആ​ന​ന്ദ​വ​ല്ലി, ഷി​ബ സ​തീ​ശ​ൻ, ടി. ​ത​മ്പാ​ൻ, എ​ച്ച്. ബാ​ല​ൻ, കെ.​വി. മ​ല്ലി​ക, കു​ഞ്ഞി​ക്ക​ണ്ണ​ൻ മാ​ടാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.