ബ​സ്‌​സ്റ്റാ​ന്‍​ഡി​ലും ഓ​ണ​സ​മൃ​ദ്ധി​യാ​യി നെ​ല്‍​ക്ക​തി​രു​ക​ള്‍ വി​രി​ഞ്ഞു
Monday, September 9, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റു​ന്ന ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ ഇ​ട​തു​വ​ശ​ത്തേ​ക്കു നോ​ക്കി​യാ​ല്‍ ആ​ദ്യം കാ​ണു​ന്ന കാ​ഴ്ച വി​രി​ഞ്ഞു​നി​ല്‍​ക്കു​ന്ന നെ​ല്‍​ക്ക​തി​രു​ക​ളാ​ണ്.
പു​തി​യ സ്റ്റാ​ന്‍​ഡി​ല്‍ ബ​സു​ക​ള്‍ ക​യ​റാ​ന്‍ തു​ട​ങ്ങി​യ​തി​നെ സ്വാ​ഗ​തം ചെ​യ്യാ​നാ​യി ആ​രെ​ങ്കി​ലും കൊ​ണ്ടു​വ​ച്ച​ത​ല്ല. ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​നും പൂ​ന്തോ​ട്ട​ത്തി​നു​മി​ട​യി​ലെ സ്ഥ​ല​ത്ത് എ​ങ്ങ​നെ​യോ മു​ള​ച്ചു വ​ള​ര്‍​ന്നു​വ​ന്ന നെ​ല്‍​ച്ചെ​ടി​ക​ള്‍ ക​തി​രി​ട്ടു നി​ല്‍​ക്കു​ന്ന​താ​ണ്.
ഒ​ന്നോ ര​ണ്ടോ ആ​യി​ട്ട​ല്ല, ഒ​രു കൂ​ട്ടം നെ​ല്‍​ച്ചെ​ടി​ക​ള്‍ ത​ന്നെ ഇ​വി​ടെ വ​ള​ര്‍​ന്നു ക​തി​രി​ട്ടു നി​ല്‍​ക്കു​ന്നു​ണ്ട്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ല്‍ കൃ​ഷി​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തു​ട​ങ്ങി​യ ഓ​ണ​സ​മൃ​ദ്ധി വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ല്‍ നാ​ട​ന്‍ പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍​ക്കും കൗ​തു​ക​മാ​വു​ക​യാ​ണ് ഒ​രു പ​രി​ച​ര​ണ​വു​മി​ല്ലാ​തെ തി​ക​ച്ചും നാ​ട​നാ​യി വി​രി​ഞ്ഞ ഈ ​നെ​ല്‍​ക്ക​തി​രു​ക​ള്‍.
മു​മ്പെ​ങ്ങോ ഇ​വി​ടെ വൈ​ക്കോ​ല്‍ ഇ​റ​ക്കി​യ​പ്പോ​ള്‍ ഉ​തി​ര്‍​ന്നു​വീ​ണ നെ​ന്മ​ണി​ക​ള്‍ മു​ള​ച്ച​താ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
വ​ര്‍​ഷം ര​ണ്ട് വി​ള​വെ​ടു​ത്തി​രു​ന്ന സ​മൃ​ദ്ധ​മാ​യ വ​യ​ല്‍ നി​ക​ത്തി​യാ​ണ് ഈ ​ബ​സ്‌​സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ച്ച​തെ​ന്ന് ഓ​ര്‍​മി​പ്പി​ക്കാ​നാ​യി മ​ണ്ണി​ന​ടി​യി​ല്‍ നി​ന്ന് ഉ​യ​ര്‍​ന്നു​വ​ന്ന​താ​കാ​മെ​ന്നും ചി​ല ര​സി​ക​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.