മാ​നം തെ​ളി​ഞ്ഞു; ഓ​ണ​ത്തിനായി നാ​ടു​ണ​ര്‍​ന്നു
Tuesday, September 10, 2019 1:15 AM IST
കാ​സ​ര്‍​ഗോ​ഡ്: പൂ​രാ​ട​മാ​യ​പ്പോ​ഴേ​ക്ക് മ​ഴ അ​ൽ​പ​മൊ​ന്നു മാ​റി മാ​നം​തെ​ളി​ഞ്ഞ​തോ​ടെ ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വു​മു​ണ​ര്‍​ന്നു. ജി​ല്ല​യി​ലെ ന​ഗ​ര​ങ്ങ​ള്‍ മു​ത​ല്‍ ചെ​റു​പ​ട്ട​ണ​ങ്ങ​ള്‍ വ​രെ ഓ​ണ​ത്തി​ര​ക്കി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ഓ​ണ​ക്കാ​ല​ത്തി​നാ​യി മൈ​സൂ​രു​വി​ലും ഗു​ണ്ട​ല്‍​പേ​ട്ടി​ലു​മൊ​ക്കെ വി​രി​ഞ്ഞ പൂ​ക്ക​ള്‍ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വ​ന്നു​നി​റ​ഞ്ഞ് നാ​ടാ​കെ പു​ഷ്‌​പോ​ത്‌​സ​വം തീ​ര്‍​ത്തു.

ക​ട​ക​ളി​ലും പാ​ത​യോ​ര​ത്തു​മെ​ല്ലാം വൈ​വി​ധ്യ​മാ​ര്‍​ന്ന വ​സ്ത്ര​ങ്ങ​ളും ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ളും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ നി​ര​ന്നു.

വെ​യി​ലി​ലും ഇ​ട​യ്ക്കി​ടെ വ​ന്നു കു​സൃ​തി​കാ​ണി​ച്ചു തി​രി​ച്ചു​പോ​കു​ന്ന ചി​ങ്ങ​മ​ഴ എ​ല്ലാം ന​ന​യ്ക്കു​ന്ന​തി​നി​ട​യി​ലും തി​ര​ക്കി​ന് ഒ​ട്ടും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​ള​യ​വും ദു​രി​ത​വും മാ​യ്ച്ചു​ക​ള​ഞ്ഞ മു​ന്‍​വ​ര്‍​ഷ​ത്തെ ഓ​ണ​ക്കാ​ല​ത്തി​നും ഒ​രി​ക്ക​ല്‍​ക്കൂ​ടി അ​തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യി​മാ​റി​യ ദി​വ​സ​ങ്ങ​ള്‍​ക്കു​മ​പ്പു​റം വ്യാ​പാ​ര​മേ​ഖ​ല​യ്ക്കും നാ​ട്ടു​കാ​ര്‍​ക്കും പു​തി​യ പ്ര​തീ​ക്ഷ​യാ​വു​ക​യാ​ണ് ഈ ​ഓ​ണ​ക്കാ​ലം.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി നി​ര​ന്ത​രം മു​ന്ന​റി​യി​പ്പു​ക​ളും ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും പോ​ലീ​സും രം​ഗ​ത്തു​ണ്ടെ​ങ്കി​ലും എ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും മ​റി​ക​ട​ക്കു​ന്ന തി​ര​ക്കാ​ണ് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. പൂ​വി​ൽ​പ്പ​ന​ക്കാ​രെ പ്ര​ധാ​ന​മാ​യും പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു അ​ക​ത്തേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.
ഇ​വി​ടെ ബ​സു​ക​ളെ അ​ധി​ക​നേ​രം നി​ര്‍​ത്തി​യി​ടാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തു​കൊ​ണ്ട് വി​ൽ​പ്പ​ന​ക്കാ​ര്‍​ക്കും വി​ല​പേ​ശി വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍​ക്കും ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​വും സാ​വ​കാ​ശ​വും കി​ട്ടു​ന്നു​ണ്ട്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലു​ള്ള സ്ഥ​ല​മാ​ണ് പൂ​വി​ൽ​പ്പ​ന​യു​ടെ കേ​ന്ദ്ര​മാ​യി​രു​ന്ന​ത്.

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കാ​യി പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​നി​ന്ന് അ​ല്പം മാ​റി രാ​ജ​ധാ​നി ജ്വ​ല്ല​റി പ​രി​സ​ര​ത്തും പ​ഴ​യ കൈ​ലാ​സ് തീ​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​മൊ​ക്കെ സ്ഥ​ല​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് മാ​റു​ന്ന​ത് ക​ച്ച​വ​ട​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല​രും മാ​റാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല. നി​ര്‍​ബ​ന്ധി​ച്ചു ഒ​ഴി​പ്പി​ച്ചാ​ലും അ​ല്പ​നേ​രം ക​ഴി​യു​മ്പോ​ഴേ​ക്കും ആ ​സ്ഥാ​ന​ത്ത് മ​റ്റൊ​രാ​ള്‍ ക​ച്ച​വ​ട​സാ​മ​ഗ്രി​ക​ള്‍ നി​ര​ത്തി​വ​ യ്ക്കു​ക​യും ചെ​യ്യും.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മാ​ത്രം കി​ട്ടു​ന്ന ക​ച്ച​വ​ട​മാ​യ​തു​കൊ​ണ്ട് അ​ധി​കം വി​ഷ​മി​പ്പി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ര്‍​ക്കു​മു​ള്ള​ത്.

തി​ര​ക്കി​നി​ട​യി​ല്‍ ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പി​ങ്ക് പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര​ന്ത​ര സാ​ന്നി​ധ്യ​വു​മു​ണ്ട്.

ഉ​ത്സ​വ​കാ​ല​ത്തി​ന്‍റെ മ​റ​വി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മ​ണ​ല്‍​ക്ക​ട​ത്തും മ​റ്റു കു​റ്റ​കൃ​ത്യ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ച്ച​വ​ട​ത്തി​നാ​യി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളും നി​രീ​ക്ഷി​ക്കും. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഓ​ണ​ക്കാ​ല​ത്ത് ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രു കു​ട്ടി ഇ​വി​ടെ ലോ​ഡ്ജ്മു​റി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​മാ​ണ് പൂ​വി​ൽ​പ്പ​ന​യു​ടെ പ്ര​ധാ​ന​കേ​ന്ദ്രം. പ​ക്ഷേ കാ​ഞ്ഞ​ങ്ങാ​ടി​നെ​യും ജി​ല്ല​യു​ടെ തെ​ക്ക​ന്‍​ഭാ​ഗ​ങ്ങ​ളെ​യും അ​പേ​ക്ഷി​ച്ചു വി​ൽ​പ്പ​ന അ​ൽ​പം കു​റ​വാ​ണ്. കു​ടും​ബ​ശ്രീ​യും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും ഒരു​ക്കി​യ സ്റ്റാ​ളു​ക​ളും ഇ​വി​ടെ​യു​ണ്ട്. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന്‍റെ തി​ര​ക്കു​മു​ഴു​വ​നും പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലാ​ണ്. തു​ണി​ത്ത​ര​ങ്ങ​ളും മ​റ്റും വാ​ങ്ങാ​ന്‍ ന​ല്ല തി​ര​ക്കു​മു​ണ്ട്.

ന​ഗ​ര​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​മ​ത്‌​സ​രം കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രും പൂ​വി​ൽ​പ്പ​ന​ക്കാ​രും ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ന്ന അ​വ​സ്ഥ​യും കാ​ണാ​നു​ണ്ട്.

നേ​ര​ത്തേ ത​ന്നെ സാ​മാ​ന്യം തി​ര​ക്കു​ള്ള നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ര്‍, വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വ പോ​ലു​ള്ള ഇ​ട​ങ്ങ​ള്‍​ക്കൊ​പ്പം തീ​ര​ദേ​ശ​ത്തെ​യും മ​ല​യോ​ര​ത്തെ​യും വ​ള​ര്‍​ന്നു​വ​രു​ന്ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ക്കെ​യും ഇ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ട്.