ക​രി​ച്ചേ​രി നാ​രാ​യ​ണ​ന്‍ അ​നു​സ്മ​ര​ണം
Wednesday, September 11, 2019 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും ദേ​ശീ​യ ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഡി​കെ​ടി​എ​ഫ്)​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ക​രി​ച്ചേ​രി നാ​രാ​യ​ണ​ന്‍ ഒ​ന്നാം ച​ര​മ​വാ​ര്‍​ഷി​കം ക​രി​ച്ചേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ നി​ര്‍​മി​ച്ച സ്മൃ​തി​കു​ടീ​ര​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പെ​രി​യ, ഡി​കെ​ടി​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​വാ​സു​ദേ​വ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ​ല്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, കു​ഞ്ഞി​രാ​മ​ന്‍, ഉ​സ്മാ​ന്‍ ക​ട​വ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.