പ്ര​ള​യത്തിന്‍റെ മുറിവുകൾ
Wednesday, September 11, 2019 1:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു മ​ല​പ്പ​ട്ടം പ​രി​പ്പ​ൻ​ക​ട​വി​ൽ നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കൊ​വ്വ​ൽ പു​തി​യ​പു​ര​യി​ൽ ബീ​വി ഉ​മ്മ, കൊ​യ​മ്പ്ര​ത്ത് പു​തി​യ​പു​ര​യി​ൽ സൗ​ദ​ത്ത്, പ​ണ്ടാ​ര​ത്തി​ൽ ആ​മി​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. വെ​ള്ളം ക​യ​റി സൗ​ദ​ത്തി​ന്‍റെ വീ​ട്ടി​ലെ ക​ക്കൂ​സി​ന്‍റെ ഭി​ത്തി​ക്കു വി​ള്ള​ൽ വീ​ഴു​ക​യും കി​ണ​ർ വി​ണ്ടു​കീ​റി​യി​ട്ടു​മു​ണ്ട്. ആ​മി​ന​യു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ​യും കു​ളി​മു​റി​യു​ടെ​യും ഭി​ത്തി​ക​ൾ വി​ണ്ടു കീ​റി​യ നി​ല​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ മൂ​ലം ഇ​വ​ർ ഇ​പ്പോ​ഴും ബ​ന്ധു​വീ​ടു​ക​ളി​ലാ​ണു ക​ഴി​യു​ന്ന​ത്.
ബീ​വി ഉ​മ്മ​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ബെ​ഡ് റൂ​മി​ന്‍റെ​യും കു​ളി​മു​റി​യു​ടെ​യും ഭി​ത്തി​യും വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ളോ​ളം ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന ബീ​വി ഉ​മ്മ​യും കു​ടും​ബ​വും അ​ടു​ത്തി​ടെ​യാ​ണ് ഇ​വി​ടേ​ക്കു താ​മ​സം മാ​റ്റി​യ​ത്. വെ​ള്ളം ക​യ​റി​യ​തു മൂ​ലം കി​ണ​ർ വെ​ള്ളം മ​ലി​ന​മാ​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ നി​ന്നു ത​ല​ച്ചു​മ​ടാ​യാ​ണ് ഇ​വ​ർ വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​വ​രു​ടെ വീ​ടി​ന് മു​ന്നി​ലെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള പ​രി​പ്പ​ൻ​ക​ട​വ്-​ചെ​മ്പോ​ച്ചേ​രി പു​ഴ​യോ​ര റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം പൂ​ർ​ണ​മാ​യും പു​ഴ​യെ​ടു​ത്തു. ഒ​രു വ​ർ​ഷം മു​മ്പ് അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പു​ഴ​യോ​ര ഭി​ത്തി​യും പു​ഴ​യെ​ടു​ത്ത​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. നാ​ല് വൈ​ദ്യു​ത തൂ​ണു​ക​ൾ പു​ഴ​യി​ലാ​ണു​ള്ള​ത്. വീ​ഴാ​തി​രി​ക്കു​ന്ന​തി​നാ​യി തൂ​ണു​ക​ൾ വീ​ട്ടു​പ​റ​മ്പി​ലെ മ​ര​ങ്ങ​ളോ​ട് ചേ​ർ​ത്തു കെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തു ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​ത തൂ​ണി​ൽ ക​യ​റി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണു ജീ​വ​ന​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. നേ​രി​യ മ​ഴ​യി​ൽ പോ​ലും പു​ഴ ക​ര​യെ​ടു​ത്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 20 മീ​റ്റ​റോ​ളം ഭൂ​മി​യാ​ണ് ഈ ​ഭാ​ഗ​ത്തു പു​ഴ ക​വ​ർ​ന്ന​ത്. ഏ​തു​സ​മ​യ​വും ഇ​വ​രു​ടെ വീ​ടു​ക​ളും പു​ഴ​യെ​ടു​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. പു​ഴ​യോ​രം കെ​ട്ടി ബ​ല​പ്പെ​ടു​ത്തേ​ണ്ട​തു ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​രാ​ണെ​ങ്കി​ലും പ്ര​ദേ​ശ​ത്തു സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.