മി​ക​വി​ന്‍റെ പാ​ത​യി​ല്‍ മേ​ലാ​ങ്കോ​ട്ട് സ്‌​കൂള്‍
Saturday, September 14, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി എ.​സി. ക​ണ്ണ​ന്‍ നാ​യ​രു​ടെ നാ​മ​ധേ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മേ​ലാ​ങ്കോ​ട്ട് എ.​സി.​ക​ണ്ണ​ന്‍ നാ​യ​ര്‍ സ്മാ​ര​ക ഗ​വ.​യു​പി സ്‌​കൂ​ള്‍ മി​ക​വി​ന്‍റെ പാ​ത​യി​ല്‍ കു​തി​ക്കു​ന്നു. ചു​റ്റു​വ​ട്ട​ത്തി​ല്‍ സ്വ​കാ​ര്യ അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ ഇ​രു​പ​തോ​ളം പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ഇ​വി​ടെ കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ഷം തോ​റും വ​ര്‍​ധി​ച്ചു​വ​രു​ന്നു. മു​മ്പ് നാ​നൂറി​ല്‍ താ​ഴെ മാ​ത്രം കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ല​യ​ത്തി​ല്‍ ഇ​ന്ന് പ്രീ ​പ്രൈ​മ​റി തൊ​ട്ട് ഏ​ഴാം ക്ലാ​സു​വ​രെ 508 കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്നു​ണ്ട്.
കു​ട്ടി​ക​ളെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ല്‍ മ​ല​യാ​ളം മീ​ഡി​യ​ത്തി​ല്‍ ത​ന്നെ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മു​ള്ള ര​ക്ഷി​താ​ക്ക​ള്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് പോ​ലും അ​ഡ്മി​ഷ​നു വേ​ണ്ടി മു​ന്‍​കൂ​ട്ടി വി​ദ്യാ​ല​യ​ത്തി​ലെ​ത്തു​ന്ന​ത് സ​വി​ശേ​ഷ​ത​യാ​ണ്. മി​ക​ച്ച പ​ഠ​ന​നി​ല​വാ​ര​വും സ്‌​കൂ​ള്‍ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ര​ക്ഷി​താ​ക്ക​ളു​ടെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും പ​രി​ഗ​ണി​ച്ച് മി​ക​ച്ച പിടിഎയ്ക്കു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് സ​ബ് ജി​ല്ല​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും ജി​ല്ലാ​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​വും വി​ദ്യാ​ല​യ​ത്തി​ന് ല​ഭി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ല്‍ അ​നു​വ​ദി​ച്ച ര​ണ്ട​ര കോ​ടി​യു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണം ത്വ​രി​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ന്നു. വി​ദ്യാ​ല​യ​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ മാ​റ്റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സ്‌​കൂ​ള്‍ പി​ടി​എ​യും വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി.​ര​മേ​ശ​നും. ഈ ​അ​ധ്യ​യ​നവ​ര്‍​ഷം ന​ട​ന്ന നാ​ല് ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ഈ ​വി​ദ്യാ​ല​യ​ത്തി​ലെ ശ്രീ​ന​ന്ദ​ന്‍.​കെ.​രാ​ജി​നും ആ​യു​ഷ് മ​ധു​വി​നു​മാ​ണ്. ക​ഴി​ഞ്ഞവ​ര്‍​ഷം സം​സ്ഥാ​ന ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യി​രു​ന്നു. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന മാ​ത്‌​സ് മ​ത്സ​ര​ത്തി​ല്‍ ആ​റാം​ത​ര​ത്തി​ലെ ശ്രീ​ന​ന്ദ​ന്‍ മാ​ത്ര​മാ​ണ് സ​ബ് ജി​ല്ല​യി​ല്‍നി​ന്ന് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ​ബ്ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ (16 പേ​ര്‍) എ​ല്‍​എ​സ്എ​സ് നേ​ടി. ആ​റാം​ത​രം വി​ദ്യാ​ര്‍​ഥി​ക​ളാ​യ മേ​ഘ്ന​യും വി​സ്മ​യ​യും ദേ​ശീ​യ തയ്‌​ക്കോൺഡോ മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ര​ണ്ടു ക​റി മ​തി​യെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​ട്ടും മേ​ലാ​ങ്കോ​ട്ടെ കു​ട്ടി​ക​ളു​ടെ ഉ​ച്ച​യൂ​ണി​ന് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ മൂ​ന്നു ക​റി​ക​ളു​ണ്ട്. പാ​ച​കത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പു​റ​മെ ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കാ​ന്‍ ഊ​ഴ​മി​ട്ട് എ​ത്തു​ന്ന ര​ക്ഷി​താ​ക്ക​ള്‍ കൈയില്‍ ക​രു​തു​ന്ന നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ളും കി​ഴ​ങ്ങു​ക​ളും ഇ​ല​ക​ളു​മാ​ണ് മേ​ലാ​ങ്കോ​ട്ടെ അ​ടു​ക്ക​ള​യെ അ​തു​ല്യ​മാ​ക്കു​ന്ന​ത്. അ​തി​യാ​മ്പൂ​ര്‍, കാ​ലി​ക്ക​ട​വ്, മ​ണ​ലി​ല്‍, നെ​ല്ലി​ക്കാ​ട്ട്, നി​ട്ട​ടു​ക്കം, അ​ട​മ്പി​ല്‍, പു​തു​വൈ, പൈ​ര​ടു​ക്കം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ല്‍ രൂ​പീ​ക​രി​ച്ച പ്രാ​ദേ​ശി​ക ര​ക്ഷാ​ക​ര്‍​ത്തൃ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന പ്രാ​ദേ​ശി​ക ദി​നാ​ച​ര​ണ​ങ്ങ​ള്‍, നൂ​റോ​ളം എ​ഴു​ത്തു​കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സ​ര്‍​ഗ ശാ​ല​ക​ള്‍, ഹൈ​ടെ​ക് പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ള്‍, കൈ​റ്റി​ന്‍റെയും ന​ഗ​ര​സ​ഭ​യു​ടെയും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ ഡി​ജി​റ്റ​ല്‍ ക്ലാ​സു​മു​റി​ക​ള്‍, ശ​ല​ഭോ​ദ്യാ​നം, പ​ക്ഷി​ക്കൂ​ട്, ഇ​മ്മി​ണി ബ​ല്യ ബ​ഷീ​ര്‍ ക്ലാ​സു​മു​റി​ക​ള്‍, മി​ക​ച്ച ഗ​ണി​ത -ശാ​സ്ത്ര ലാ​ബു​ക​ള്‍, മി​ക​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്താ​ന്‍ വി​ജ​യ മ​ന്ത്രം, പി​ന്തു​ണ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കാ​യി ഹ​രി​ത പ​ട്ടാ​ളം ക്ലാ​സു​ക​ള്‍, ഹ​ലോ ഇം​ഗ്ലീ​ഷ്, ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കാ​രു​ണ്യ​വ​ണ്ടി,ഹ​രി​ത​നി​യ​മം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ശു​ചി​ത്വ മു​റി​ക​ള്‍, മ​ഴ​വെ​ള്ളം പാ​ഴാ​ക്കാ​തെ സം​ര​ക്ഷി​ക്കാ​ന്‍ ര​ണ്ട്കി​ണ​ര്‍ റി​ചാ​ര്‍​ജിം​ഗ് യൂ​ണി​റ്റു​ക​ള്‍,പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച പ്ര​വേ​ശ​ന ക​വാ​ടം എ​ന്നി​വ​യെ​ല്ലാം ഈ ​സ്‌​കൂ​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. എ​ച്ച്.​എ​ന്‍.​പ്ര​കാ​ശ​ന്‍ ആ​ണ് പി​ടി​എ പ്ര​സി​ഡ​ന്‍റ്. ര​ശ്മി പു​തു​വൈ പ്ര​സി​ഡ​ന്‍റാ​യി മ​ദ​ര്‍ പി​ടി​എയും ​പി.​അ​പ്പു​ക്കു​ട്ട​ന്‍ ചെ​യ​ര്‍​മാ​നാ​യി വി​ക​സ​ന സ​മി​തി​യും ബി.​ ബാ​ബു പ്ര​സി​ഡ​ന്‍റാ​യി പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ജേ​താ​വ് കൊ​ട​ക്കാ​ട് നാ​രാ​യ​ണ​നാ​ണ് സ്‌​കൂ​ളി​ലെ മു​ഖ്യാ​ധ്യാ​പ​ക​ന്‍.