ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളെ നാളെ ചോദ്യംചെയ്യും
Saturday, September 14, 2019 1:05 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ലെ നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളോ​ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചെ​റു​പു​ഴ എ​സ്ഐ മു​ന്പാ​കെ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്. നാ​ളെ രാ​വി​ലെ പ​ത്തി​ന് ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്താ​നാ​ണ് ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സി​ന്‍റെ ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ എ​ട്ടു​പേ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ഡ​വ​ല​പ്പേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യ കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​യ​ർ, റോ​ഷി ജോ​സ്, കെ.​കെ.​സു​രേ​ഷ്കു​മാ​ർ, ടോ​മി പ്ലാ​ച്ചേ​രി എ​ന്നി​വ​ർ​ക്കും മ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​വി.​അ​ബ്ദു​ൾ സ​ലീം, പി.​എ​സ്.​സോ​മ​ൻ, സി.​ഡി.​സ്ക​റി​യ, ജെ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ​യാ​ണ് എ​ട്ടു​പേ​രും നോ​ട്ടീ​സ് നേ​രി​ട്ടു കൈ​പ്പ​റ്റി​യ​ത്. മ​രി​ച്ച ക​രാ​റു​കാ​ര​നും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ്ര​ധാ​ന​മാ​യും ശേ​ഖ​രി​ക്കു​ന്ന​ത്. മ​രി​ച്ച ജോ​സ​ഫി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്ന് ഇ​നി​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ണ്ട്. ജോ​സ​ഫി​ന്‍റെ പു​റ​മേ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജോ​സ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചും ചെ​റു​പു​ഴ ഡ​വ​ല​പ്പേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ കെ​ട്ടി​ടം നി​ർ​മി​ച്ച വ​ക​യി​ൽ 1.40 കോ​ടി രൂ​പ ന​ൽ​കാ​നു​ണ്ടെ​ന്ന് കാ​ണി​ച്ചും സ​ഹോ​ദ​ര​ൻ മാ​ർ​ട്ടി​ൻ ചെ​റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
ജോ​സ​ഫി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ച കാ​ര​ണ​മെ​ന്തെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ യോ​ഗ​മു​ണ്ടെ​ന്നും ത​നി​ക്ക് ല​ഭി​ക്കാ​നു​ള്ള പ​ണം ഇ​ന്നു ല​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് ജോ​സ​ഫ് മ​രി​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. ജോ​സ​ഫി​നോ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ആ​രാ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
ഇ​ന്ന​ലെ ചെ​റു​പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​യ ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​ർ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി.