കു​റ്റി​ക്കോ​ലി​ല്‍ റോ​ഡ് ചെ​ളി​ക്കു​ള​മാ​യി
Monday, September 16, 2019 12:52 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​യി​നാ​ച്ചി-​ബ​ന്ത​ടു​ക്ക-​സു​ള്ള്യ അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​തു കു​റ്റി​ക്കോ​ല്‍ നി​വാ​സി​ക​ള്‍​ക്ക് ക​ടു​ത്ത ദു​രി​ത​മാ​കു​ന്നു.

ടൗ​ണി​ല്‍ നി​ന്ന് ബ​ന്ത​ടു​ക്ക ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ ടാ​റിം​ഗ് ഇ​ള​ക്കി​ക്ക​ള​ഞ്ഞും ഒ​ന്ന​ര മീ​റ്റ​റോ​ളം വീ​തി​യി​ല്‍ വ​ശ​ങ്ങ​ള്‍ ഇ​ടി​ച്ചു​താ​ഴ്ത്തി​യും മ​ണ്ണി​ട്ടും റോ​ഡ് നി​ര​പ്പാ​ക്കി​യ​താ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് നി​ര​ന്ത​രം വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യ​തോ​ടെ ഇ​തി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു.

പു​തു​താ​യി കൊ​ണ്ടു​വ​ന്നി​ട്ട മ​ണ്ണ് കൂ​ടി​ക്കു​ഴ​ഞ്ഞ് ചെ​ളി​യാ​യി കി​ട​ക്കു​ക​യാ​ണ്.
ചെ​റു​വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഇ​തി​ല്‍ പു​ത​ഞ്ഞ് അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​യി. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ ഇ​ടി​ച്ചു​താ​ഴ്ത്തി​യ​തി​നാ​ല്‍ ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

ബ​ന്ത​ടു​ക്ക, സു​ള്ള്യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ളും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

മ​ഴ അ​ൽ​പം അ​ട​ങ്ങി​യ​തോ​ടെ റോ​ഡ് പ​ണി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.