സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ യു​വാ​വ് 78,000 രൂ​പ​യു​മാ​യി മു​ങ്ങി
Tuesday, September 17, 2019 1:21 AM IST
ബ​ദി​യ​ഡു​ക്ക: സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലെ​ത്തി​യ യു​വാ​വ് 78,000 രൂ​പ മോ​ഷ്ടി​ച്ചു സ്ഥ​ലം​വി​ട്ടു. വി​ദ്യാ​ഗി​രി ശാ​സ്ത​ന​ഗ​റി​ലെ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ ക​ട​യി​ല്‍ നി​ന്നാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്.
25 വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ശ​ശി​ധ​ര​ന്‍റെ ക​ട​യി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​ശേ​ഷം അ​ര​മ​ണി​ക്കൂ​ര്‍ ക​ട​വ​രാ​ന്ത​യി​ല്‍ ഇ​രു​ന്ന യു​വാ​വ് പി​ന്നീ​ട് സാ​ധ​ന​ങ്ങ​ള്‍ ക​ട​യി​ല്‍ ത​ന്നെ​വ​ച്ച് ഇ​പ്പോ​ള്‍ വ​രാ​മെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി.
അ​ല്‍​പ്പ​സ​മ​യം ക​ഴി​ഞ്ഞു വീ​ണ്ടും ക​ട​യി​ലെ​ത്തി​യ യു​വാ​വ് ഒ​രു കി​ലോ സ​വാ​ള വേ​ണ​മെ​ന്ന് ക​ട​യു​ട​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​വാ​ള എ​ടു​ക്കാ​ന്‍ ക​ട​യു​ട​മ അ​ക​ത്തെ മു​റി​യി​ല്‍ പോ​യ​പ്പോ​ള്‍ യു​വാ​വ് പെ​ട്ടെ​ന്ന് മേ​ശ വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന 78,000 രൂ​പ​യ​ട​ങ്ങി​യ ബാ​ഗ് കൈ​ക്ക​ലാ​ക്കി സ്ഥ​ലം​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.
ക​ട​യു​ട​മ ബ​ഹ​ളംവ​ച്ചു പി​റ​കെ ഓ​ടി​യെ​ങ്കി​ലും യു​വാ​വ് അ​പ്പോ​ഴേ​ക്കും ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു.
ഇ​തുസം​ബ​ന്ധി​ച്ചു ശ​ശി​ധ​ര​ന്‍ ബ​ദി​യ​ഡു​ക്ക പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്പ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലിചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ല്‍ വ​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ്, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ എന്നിവ മോ​ഷ​ണം പോ​യി​രു​ന്നു.
വീ​ട് നി​ര്‍​മാ​ണ​ജോ​ലി​ക്കി​ടെ 25 വ​യ​സ് തോ​ന്നി​ക്കു​ന്ന യു​വാ​വ് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​ക്കി​ല്‍ ക​റ​ങ്ങു​ന്ന​ത് ചി​ല​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. വ​സ്ത്ര​ങ്ങ​ളും ഫോ​ണു​ക​ളും ക​വ​ര്‍​ന്ന വ്യ​ക്തി ത​ന്നെ​യാ​ണ് ശ​ശി​ധ​ര​ന്‍റെ ക​ട​യി​ല്‍ നി​ന്ന് പ​ണം ക​വ​ര്‍​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.
ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക​വ​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​ത​ല്ലാ​തെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നോ അ​തേ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കു​വാ​നോ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.