ഓ​വു​ചാ​ൽ നോ​ക്കു​കു​ത്തി; ചെ​ളി​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ൽ
Wednesday, September 18, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.
ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചു നി​ർ​മി​ച്ച കെ​എ​സ്ടി​പി റോ​ഡി​നാ​ണ് ഈ ​ദു​ർ​വി​ധി. മ​ഴ​വെ​ള്ളം റോ​ഡി​ൽ നി​ന്ന് ഓ​വു​ചാ​ലി​ലേ​ക്ക് ഒ​ഴു​കാ​ത്ത​താ​ണ് പ​ല​യി​ട​ത്തും പ്ര​ശ്നം സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. ച​ന്ദ്ര​ഗി​രി റൂ​ട്ടി​ലെ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്നി​ട​ത്തും ന​യാ​ ബ​സാ​ർ റോ​ഡ് ആ​രം​ഭി​ക്കു​ന്നി​ട​ത്തും മ​ഴ മാ​റി​യി​ട്ടും ചെ​ളി​വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ക​യാ​ണ്.
റോ​ഡ് നി​ർ​മാ​ണം​ കെ​എ​സ്ടി​പി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ പ​ല​തും ബാ​ക്കി​യാ​ണ്. ന​ട​പ്പാ​ത​യി​ൽ പാ​കി​യ ടൈ​ൽ​സു​ക​ൾ പ​ല​യി​ട​ത്തും ഇ​ള​കി​യും പൊ​ട്ടി​യും ന​ശി​ച്ചു. ഇ​വ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​രാ​റു​കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഡി​വൈ​ഡ​റു​ക​ൾ​ക്കു മു​ക​ളി​ൽ പു​ല്ലു വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.
പു​ല്ലു വ​ച്ച​താ​ക​ട്ടെ ആ​ളു​ക​ൾ ച​വി​ട്ടി​യും പ​രി​ച​ര​ണ​​മി​ല്ലാ​തെ​യും ന​ശി​ച്ചു.​ റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ സ​മീ​പം മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്. ഇ​തി​ന​ടു​ത്തു കൂ​ടി ആ​ളു​ക​ൾ​ക്കു ന​ട​ന്നു​പോ​കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.